ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ഷു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന ആരോപണം സജീവമാകുന്നതിന് ഇടയിലാണ് പൊലീസ് നടപടി. പേ​രാ​വൂ​ർ, ഇ​രി​ട്ടി മേ​ഖ​ല​ക​ളി​ൽ‌ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ച​ൽ ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. കസ്റ്റഡിയില്‍ എടുത്തവരെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 


ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​ 10.45 ഓടെയാണ് ഷുഹൈബ് (29) കൊല്ലപ്പെട്ടത്. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഷുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ഷുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു. 


അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഷുബൈബിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.