തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ നിലപാടെടുത്ത് എന്‍.സി.പി സംസ്ഥാന നേതൃത്വം. രാജി അനിവാര്യമാണെന്ന് സംസ്ഥാന പ്രസി‍ഡന്‍റ് എന്‍.പി.പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ഭൂരിപക്ഷം നേതാക്കളും തോമസ് ചാണ്ടിക്കെതിരായ നിലപാടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 


തോമസ് ചാണ്ടിയുടെ രാജി അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അംഗീകരിച്ചെങ്കിലും അത് ഇന്നു തന്നെ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് എന്‍.സി.പി ആവര്‍ത്തിച്ചു.