കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ
മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
കോവിഡ് പോസിറ്റീവായതിനെ (Covid-19) തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു. അദ്ദേഹം കോവിഡ് നെഗറ്റീവായത് കഴിഞ്ഞ ദിവസമായിരുന്നു.
രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും
രക്തസാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ.ജനുവരി 30-ന് രാവിലെ 11മുതൽ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കത്തയച്ചു.
Covid update: കോവിഡ് ബാധ ഉയർന്നു തന്നെ, രോഗം സ്ഥിരീകരിച്ചത് 6,815 പേർക്ക്
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 6,815 പേർക്കാണ് കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്.
അഭിമാനമായി Bhawana Kanth, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഭാവ്നാ കാന്ത് (Bhawana Kanth). ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡിൽ ഉൾപ്പെട്ട മൂന്നാമത്തെ വനിതയാണ് ഭാവ്നാ കാന്ത്.
Jesna Missing Case: അമിത് ഷായെ സമീപിക്കാൻ പിതാവ്, നിവേദനം യുവമോർച്ച ദേശീയ സെക്രട്ടറിക്ക് കൈമാറി
ഇതുസംബന്ധിച്ച പ്രധാനമന്ത്രിക്കും ( PM Modi) കേന്ദ്ര ആഭ്യന്തരമന്ത്രിക്കും (Amit Shah) സമർപ്പിക്കാനുള്ള നിവേദനം അദ്ദേഹം യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിക്ക് കൈമാറി