അഭിമാനമായി Bhawana Kanth, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ്

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ വനിതയാണ് ഭാവ്നാ കാന്ത്.   

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 04:08 PM IST
  • 2018 ലാണ് ഭാവ്ന യുദ്ധവിമാനം പറപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത്.
  • റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന കാന്ത് പറത്തുന്നത്.
  • ബിഹാറിലെ ബേഗുസരായ് എന്ന ഗ്രാമത്തിൽ നിന്നുമാണ് ഉയരങ്ങൾ കീഴടക്കാൻ ഭാവ്ന കാന്ത് യാത്ര തുടങ്ങിയത്.
അഭിമാനമായി Bhawana Kanth, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ്

ന്യുഡൽഹി:  റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഭാവ്നാ കാന്ത് (Bhawana Kanth). ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ വനിതയാണ് ഭാവ്നാ കാന്ത്.  2018 ലാണ് ഭാവ്ന യുദ്ധവിമാനം പറപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത്.   

റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് (MIG 21 Bison)  ഭാവ്ന കാന്ത് പറത്തുന്നത്. ബിഹാറിലെ (Bihar) ബേഗുസരായ് എന്ന ഗ്രാമത്തിൽ നിന്നുമാണ് ഉയരങ്ങൾ കീഴടക്കാൻ ഭാവ്ന കാന്ത് യാത്ര തുടങ്ങിയത്. 2016ലാണ് ഭാവ്ന വ്യോമസേനയുടെ ഭാഗമാവുന്നത്. ചെറുപ്പം മുതലേ റിപ്പബ്ലിക് ദിന പരേഡ് (Republic Day Parade) കാണുമ്പോൾ പങ്കെടുക്കണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോൾ അതിനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നുമാണ് ഭാവ്ന പ്രതികരിച്ചത്.  

Also Read: രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും

വ്യോമസേനാ പൈലറ്റായി ബിക്കാനിറിലെ (Rajasthan) എയർ ബേസിൽ സേവനം അനുഷ്ഠിക്കുന്ന ഭാവ്ന ആദ്യമായി ഒറ്റയ്ക്ക് പറത്തിയത് മിഗ് 21 (MIG-21) ആണ്.   തനിക്ക് റാഫേലും (Rafale Fighter Jet) സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങൾ പറത്താൻ ആഗ്രഹമുണ്ടെന്നും ഭാവ്ന പറയുന്നു.   ഇന്ത്യയുടെ അഭിമാന നിമിഷമെന്നാണ് ഭാവ്നയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ ട്വീറ്റ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News