തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എം. ശിവവശങ്കറിനെ (M.Shivashankar) പ്രവേശിപ്പിച്ച ആശുപത്രിയിൽ എൻഐഎ (NIA) സംഘവും എത്തിയിട്ടുണ്ട്.  വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് എത്തിയാതെന്നാണ് സൂചന.  


COMMERCIAL BREAK
SCROLL TO CONTINUE READING

കസ്റ്റംസ് ഓഫീസർ (Customs officials) ആറുമണിക്ക് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുമണിയോടെ ഔദ്യോഗിക വാഹനത്തിൽ ശിവശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു.  ഉദ്യോഗസ്ഥരോടൊപ്പം പോകാവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.  തുടർന്ന്  കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  


Also read: എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


ആശുപത്രിയിൽ ഇപ്പോൾ എൻഐഎ സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥരും ഉണ്ട്.  ശിവശങ്കറിനെ കാർഡിയാക് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.  അദ്ദേഹത്തിന് ഇസിജിയിൽ നേരിയ വ്യത്യാസമുണ്ടെന്നും രക്തസമ്മർദ്ദം കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.  അദ്ദേഹത്തെ കരമനയിലെ പിആർഎസിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാനും കസ്റ്റംസ് തയ്യാറാകുന്നുണ്ടെന്നും വിവരമുണ്ട്.    


ഇതിനിടയിൽ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാനാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് എന്നാണ് റിപ്പോർട്ട്.  വൈകുന്നേരം ഹാജരാകാൻ പറഞ്ഞപ്പോൾ അസുഖമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ശിവശങ്കർ അറിയിച്ചിരുന്നു.  അതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിൽ എത്തിയത്.