എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കസ്റ്റംസ്  ഉദ്യോഗസ്ഥർ എത്തിയ ഉടനെതന്നെ ശിവശങ്കർ അക്കാര്യം അഭിഭാഷകനെ അറിയിക്കുകയും ചെയ്തിരുന്നു.    

Written by - Ajitha Kumari | Last Updated : Oct 16, 2020, 09:08 PM IST
  • ഉദ്യോഗസ്ഥരോടൊപ്പം പോകാവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് വിവരം ലഭിക്കുന്നത്.
എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:  എം. ശിവശങ്കറിനെ (M. Shivashankar) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ക രമനയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.  അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.  അദ്ദേഹം കുഴഞ്ഞു വീണത്തിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.  

കസ്റ്റംസ് ഉദ്യോഗസ്ഥർ (Customs officials) ആറുമണിക്ക് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുമണിയോടെ ഔദ്യോഗിക വാഹനത്തിൽ ശിവശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു.  അവിടെയെത്തി ശിവശങ്കറിന് (M. Shivashankar) നൽകിയ നോട്ടീസിൽ ക്രൈം നംബർ ഇല്ലായിരുന്നുവെന്നും പുതിയ ഒരു കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യാനായിരുന്നു ശ്രമമെന്നും ശിവശങ്കർ അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിച്ചതായിട്ടാണ് റിപ്പോര്ട്ട്. 

Also read: Kerala gold scam:പത്ത് പ്രതികൾക്ക് NIA കോടതിയുടെ ജാമ്യം

മാത്രമല്ല കസ്റ്റംസ്  ഉദ്യോഗസ്ഥർ എത്തിയ ഉടനെതന്നെ ശിവശങ്കർ (M. Shivashankar) അക്കാര്യം അഭിഭാഷകനെ അറിയിക്കുകയും ചെയ്തിരുന്നു.  ശേഷം ഉദ്യോഗസ്ഥരോടൊപ്പം പോകാവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.  തുടർന്ന്  കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  അദ്ദേഹത്തിന്റെ ആരോഗ്യനില ( Health condition) തൃപ്തികരമാണെന്നാണ് വിവരം ലഭിക്കുന്നത്

Also read: എം ശിവശങ്കറിന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ സ്റ്റേ; 23 വരെ അറസ്റ്റ് പാടില്

എം. ശിവശങ്കറിനെ (M. Shivashankar) കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.  പക്ഷേ അദ്ദേഹത്തെ 22 മാസം 23 വരെ അറസ്റ്റ് ചെയ്യാന് പാടില്ലയെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News