കൊച്ചി:  സ്വർണ്ണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് NIA കോടതിയിൽ വെളിപ്പെടുത്തി.  സ്വപ്ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ എൻഐഎ കോടതിയിൽ വാദം നടന്നപ്പോഴാണ് NIA സംഘം ഇക്കാര്യം വ്യക്തമാക്കിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എൻഐഎയുടെ അഭിഭാഷകനോട് പ്രതികളുടെ പേരില് UAPA ചുമത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ഇക്കാര്യം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.  കേസിലെ പ്രതികളായ റമീസ്, ഷറഫുദ്ദീൻ എന്നിവര് താൻസാനിയയിൽ നിന്നും ആയുധം വാങ്ങാന ശ്രമിച്ചുവെന്നും.  ഇവരുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണമെന്നും NIA കോടതിയിൽ വാദിച്ചു.  മാത്രമല്ല കേസിൽ ദാവൂദ് സംഘാംഗം ഫിറോസ് ഒയാസിസിന്റെ പങ്ക് സംശയിക്കുന്നുവെന്നും NIA കോടതിയിൽ സൂചിപ്പിച്ചു.  ഇയാളുടെ പ്രവർത്തന കേന്ദ്രമാണ് താൻസാനിയയെന്നും  NIA കോടതിയെ അറിയിച്ചു.  


Also read: മുൻ കാമുകിയെ തീകൊളുത്തി; തീ പടർന്നപ്പോൾ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു, ഒടുവിൽ..! 


സ്വർണ്ണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതികളെ ഒരുമിപ്പിച്ചത് ഒരാളുടെ  കമാൻഡിനെ തുടർന്നാണെന്നും അത് രാജ്യത്തിന് പുറത്തുള്ളയാളാണെന്നും NIA പറഞ്ഞു.   മാത്രമല്ല പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും  NIA കോടതിയെ അറിയിച്ചു.    


പ്രതികള്‍ ടാൻസാനിയയിൽ നിന്നും യുഎഇയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും സ്വര്‍ണം കടത്തിയിരുന്നുവെന്നും. സ്വർണത്തിനായി പണം മുടക്കിയവർ ലാഭം എടുത്തിട്ടില്ലയെന്നും ലാഭം എടുക്കാതെ സ്വർണക്കടത്തിൽ വീണ്ടും നിക്ഷേപിച്ചാൽ അത് തീവ്രവാദത്തിനായി കണക്കാക്കാം എന്ന് എഫ്എടിഎഫ് റിപ്പോർട്ടുണ്ടെന്നും  NIA കോടതിയിൽ വ്യക്തമാക്കി.


Also read: സംസ്ഥാനത്ത് 6244 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7792 പേർ 


പ്രതികള്‍ക്ക് എതിരെ യുഎപിഎ ചുമത്തിയതിന് തെളിവായാണ് എന്‍ഐഎയുടെ ഇക്കാര്യങ്ങൾ കോടതിയിൽ നിരത്തിയത്. ഏ കേസിൽ തീവ്രവാദ ബന്ധം നേരത്തെതന്നെ  NIA കോടതിയെ അറിയിച്ചിരുന്നു.  ഇതിനിടയിൽ കേസിലെ പ്രതികൾക്ക് എതിരായ ഡിജിറ്റൽ തെളിവുകയും  NIA ഇന്ന് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്.  സ്വപ്ന (Swapna Suresh)യുടെ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കവേയാണ്  NIA യുടെ ഈ നീക്കം.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)