ന്യൂഡല്‍ഹി: ശബരിമല പുന:പരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മത്രമേ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  മറ്റ് മതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കൂടിയുള്ളതിനാലാണ് ഈ തീരുമാനം. 


മാത്രമല്ല നിയമപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടതെന്നും പരിഗണിക്കുന്നത് ഭരണഘടനാ പ്രശ്‌നങ്ങളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


അതേസമയം പുന:പരിശോധനാ ഹര്‍ജികള്‍ വിശാലബഞ്ചിന് വിടാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്.നരിമാന്‍ പറഞ്ഞു.  അഞ്ചംഗബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ വിശാലബെഞ്ച്‌ രൂപീകരിക്കാന്‍ പോലും കോടതിയ്ക്ക് അധികാരമില്ലയെന്നും അദ്ദേഹം വാദിച്ചു. സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായിയായിരുന്നു നരിമാന്‍റെ ഇടപെടല്‍.


നരിമാന്‍റെ ഈ  വാദത്തെ അഭിഭാഷകരായ കപില്‍ സിബലും, രാജീവ് ധവാനും, രാകേഷ് ദ്വിവേദിയും പിന്തുണച്ചു. ബഞ്ചിന്‍റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യംതന്നെ വേണമെന്ന് ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. 


എന്നാല്‍ അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒന്‍പതംഗബെഞ്ച് പരിഗണിക്കുവെന്ന്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


ഇതിനിടയില്‍ ശബരിമല വിഷയത്തില്‍ വിശാല ബെഞ്ച്‌ രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. വിശാലബഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം.