Kozhikode : സംസ്ഥാനത്ത് മൂന്നാം തവണയും നിപ (Nipah) സ്ഥിരീകരിച്ച സഹാചര്യത്തിൽ മരിച്ച പന്ത്രണ്ടുക്കാരന്റെ വീട് ഉൾപ്പെടുന്ന വാർഡ് അടച്ചു. ഈ പ്രദേശത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പ്രദേശവാസികളായ 17 പേർ നിരീക്ഷണത്തിലാണ്, ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡാണ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീണ്ടും സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പാഴൂർ വാർഡിന് സമീപത്തുള്ള നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ എന്നെ വാർഡുകളും ഭാഗികമായി അടച്ചിട്ടുണ്ട്. 


ALSO READ: Nipah Death Calicut: മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗ ലക്ഷണങ്ങളില്ല


പ്രദേശത്ത്  പനി, ശർദ്ദി തുടങ്ങിയ ലക്ഷണമുള്ളവർ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആകെ 5 പേരാണ് ഉള്ളത്. ജില്ലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനും നിലവിൽ സ്വീകരിച്ച നടപടികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് ഒമ്പത് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ യോഗം ചേരും.


ALSO READ: Nipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്


നിപ ബാധയെ തുടർന്ന് മരണപ്പെട്ട കുട്ടിയുടെ സംസ്ക്കാരം ഉൾപ്പടെ നടത്തുന്ന കാര്യങ്ങളും ഇന്ന് വൈകിട്ട് തീരുമാനിക്കും. അതിന് ശേഷം ആരോഗ്യ മന്ത്രി സ്ഥിതിഗതികളെ കുറിച്ച സമർപ്പിക്കേണ്ട പ്ലാനും തയ്യറാക്കുമെന്ന് അരിയിച്ചിട്ടുണ്ട്.


ഇന്നലെ രാത്രിയിലാണ് കുട്ടിക്ക് നിപ്പ സ്ഥിതികരിച്ചുവെന്ന് പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഉന്നതതല യോഗം കൂടി വേണ്ട സംവിധാനങ്ങൾ ഒരുക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുമായി സമ്പർക്കം പുലർത്തിയ ആർക്കും തന്നെ ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പക്ക് വേണ്ടി ഒരു ബ്ലോക്ക് തന്നെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 


ALSO READ:  Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു


പ്രത്യേക ലാബ് സംവിധാനം ഒരുക്കാനും തീരുമാനിച്ചു. കോവിഡ്‌ രോഗികളെ ഇവിടെ നിന്ന് മാറ്റാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിയും മസ്തിഷ്ക ജ്വരവുമായിട്ടാണ് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.