തിരുവനന്തപുരം: നിപാ വൈറസ് ബാധ സംബന്ധിച്ച ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശങ്ക ഒഴിഞ്ഞെങ്കിലും നിരീക്ഷണം തുടരുമെന്നും രണ്ടാമതും നിപാ ഉണ്ടായ സാഹചര്യത്തില്‍ വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം, നിപാ വൈറസില്‍ നിന്ന് കേരളം പൂര്‍ണ്ണ സുരക്ഷിതമെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ദോവേന്ദ്ര മൗര്യ പറഞ്ഞു. 21 ദിവസത്തിനിടെ ഒരു കേസ് പോലും പോസിറ്റീവ് ആയിട്ടില്ലെന്നും ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രോഗം വരാതിരിക്കാനും പടരാതിരിക്കാനും ജാഗ്രത തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 


വൈറസിന്‍റെ ഉറവിടം കണ്ടെത്തിയാല്‍ വേഗത്തില്‍ തന്നെ രോഗപടര്‍ച്ച തടയാന്‍ സാധിക്കുമെന്നും കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും അത്യാധുനിക ലാബുകള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.


നിപായുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അധികം വൈകാതെ തന്നെ ഉറവിടം കണ്ടെത്താനാവുമെന്നും വവ്വാലുകളെ പൂനെയില്‍ പരിശോധിച്ചു തുടങ്ങിയെന്നും പത്തു ദിവസത്തിനകം ഫലം അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.