കോഴിക്കോട്: കോഴിക്കോട് രണ്ട് പേരെ കൂടി നിപാ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാഴിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്‍റെ ബന്ധുക്കളാണ് ഇവര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്ക് നിപാ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.


നിപാ ബാധയെപ്പേടിച്ച് കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അന്‍പതിലധികം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പലരും രോഗം പടരുമെന്ന ഭീഷണിയെത്തുടര്‍ന്ന് ബന്ധുവീട്ടിലേക്കാണ് മാറിയത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ മാത്രം ഇരുപത്തിരണ്ട് കുടുംബങ്ങളാണ് വീട് പൂട്ടിയിറങ്ങിയത്.


ആശങ്കയ്ക്ക് പകരം അതീവ ശ്രദ്ധയെന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. കുടുംബങ്ങളുടെ പലായനം തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും കൃത്യമായ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്.