തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടി വിജിലന്‍സ് അന്വേഷണത്തെ ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണത്തെ നിയമപരമായി നേരിടും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. തെറ്റ് ചെയ്തവര്‍ മാത്രമേ ഭയക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്നെ തളര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോവുന്ന കാര്യമല്ലെന്നും മൂന്നിരട്ടി ശക്തിയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ഇനി താന്‍ പോകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


അതേസമയം, സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങര തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയനേട്ടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.