തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വരുത്തിവച്ച ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം 26 മുതല്‍ 29 വരെയാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ പ്രത്യേകിച്ച് തീരദേശ മേഘല സംഘം സന്ദര്‍ശിക്കും. 


ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ എത്തുന്നത്. ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സംഘത്തിലുണ്ടാകുമെന്നാണ് സൂചന. മൂന്നു ഗ്രൂപ്പായി തിരിഞ്ഞാകും സംഘം വിലയിരുത്തല്‍ നടത്തുക.


സംഘത്തിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാവും കേരളം ആവശ്യപ്പെട്ട ദുരിതാശ്വാസതിന്‍റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുക. 


നേരത്തെ 7340 കോടിയുടെ സമഗ്ര പാക്കേജും അടിയന്തര സഹായമായി 422 കോടി രൂപയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.