തിരുവനന്തപുരം: കന്യാകുമാരിക്കടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.  കന്യാകുമാരിയില്‍ നാലും കൊല്ലത്ത് ഒരു മരണവും റിപ്പോര്‍ട്ടു ചെയ്തു.  


വൈകിട്ടോടെ മഴ ശക്തി പ്രാപിക്കുമെന്നും ഏത് സാഹചര്യവും നേരിടാന്‍ ജനങ്ങള്‍ തയാറായിരിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. ശബരിമല തീര്‍ത്ഥാടകരോട് രാത്രി മല കയറ്റം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല പമ്പയില്‍ കുളിക്കാന്‍ ഇറങ്ങുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമ്പൂരിയിലും മുതലത്തോട് വനമേഖലയിലും ഉരുള്‍പ്പൊട്ടി. കനത്ത മഴയില്‍ കന്യാകുമാരിയില്‍ 250 മൊബൈല്‍ ടവറുകള്‍ തര്‍ന്നു വീണു.