കൊച്ചി:  കേരളത്തിൽ ഉള്ളിവില (onion) കുതിക്കുന്നു.  അയൽ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയാണ് ചെറിയ ഉള്ളിയുടേയും സവാളയുടേയും വിലകുതിപ്പിന് കാരണം.  മഴക്കെടുതി കാരണം ഒരു മാസംകൊണ്ട് വില കൂടിയിരിക്കുന്നത് ഇരട്ടിയലധികമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പോക്ക് പോകുകയാണെങ്കിൽ സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്ന പച്ചക്കറികളുടേയും (Vegetables) വിലയും കൂടും.  അങ്ങനെയായാൽ ഈ കോറോണ (Covid19)ക്കാലത്ത് ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടും എന്ന് പറയേണ്ടതില്ലല്ലോ.  


Also read: Vaccine കൊണ്ടൊന്നും കൊറോണയെ തുടച്ചുനീക്കാൻ പറ്റില്ല, വർഷങ്ങളോളം നിലനിൽക്കും: വിദഗ്ദ്ധരുടെ മുന്നറിയിപ്പ് 


ഒരുമാസം മുൻപ് 65 രൂപയായിരുന്ന ഒരു കിലോ സവാളയ്ക്ക് ഇന്നത്തെ വില 115 രൂപയാണ്.  പൊതുവേ ചെറിയ കേരളത്തിൽ ചെറിയ ഉള്ളിയ്ക്ക് സവാളയേക്കാൾ വില കൂടുതലാണല്ലോ.  എന്നാൽ സവാള  വാങ്ങാം എന്ന് വിചാരിച്ചാലോ അത് ഒരു കിലോ 42 രൂപയായിരുന്നിടത്തുനിന്നും കുതിച്ച് ഇപ്പോൾ 90 രൂപയിലെത്തിയിരിക്കുകയാണ്.  


സവാള കൂടുതലായും കേരളത്തിൽ മഹാരാഷ്ട്രയിൽ നിന്നും അല്ലെങ്കിൽ കർണാടകയിൽ നിന്നുമാണ് എത്തുന്നത്.  ചെറിയഉള്ളി തമിഴ്നാട്ടിൽ നിന്നും.  എന്നാൽ ഇപ്പോൾ നീണ്ടുനിൽക്കുന്ന മഴയാണ് (Monsoon) എല്ലാം അവതാളത്തിലാക്കിയത്.  അതുപോലെതന്നെയാണ് പച്ചക്കറിയുടെ അവസ്ഥയും. 


Also read: Kerala Gold Scam: മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പം ഇല്ല, അച്ഛൻ മരിച്ചപ്പോൾ വിളിച്ചിരുന്നു 


അന്യാസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ക്യാരറ്റ് (Carrot) 20 രൂപ ആയിരുന്നു കിലോയെങ്കിൽ ഇപ്പോൾ കിലോയുടെ വില 100 രൂപയാണ്.  അതുപോലെതന്നെയാണ്  ബീൻസിന്റെയും, ബീറ്റ്റൂട്ടിന്റെയും, ക്യാബേജിന്റെയും വിലകളും.  കൊറോണ മഹാമാരി കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കൊപ്പമുള്ള ഈ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.