പത്തനംതിട്ട:  ശബരിമല (Sabarimala Temple) മണ്ഡല സീസണിൽ പ്രതിദിനം പതിനായിരം തീർത്ഥാടകരെയെങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറിതല സമിതി. പകരം 1000 പേർക്കാണ് പ്രതിദിന ദർശനത്തിന് അനുമതി.  ആഴ്ചയുടെ അവസാനം രണ്ടായിരം പേരെ അനുവദിക്കാനും വിശേഷ ദിവസങ്ങളിൽ 5000 പേരെ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.    


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് (High level meeting) തീരുമാനം.  യോഗത്തിൽ തീരത്ഥാടന സീസണിലെ ഒരുക്കങ്ങൾക്കായി  60 കോടിയോളം രൂപയാണ് ചെലവാക്കിയിരിക്കുന്നതെന്നും തീരത്ഥാടകർ എത്താതിരുന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും ദേവസ്വം ബോർഡ് (Dewasom Board) അറിയിച്ചു.  മാത്രമല്ല 15 മണിക്കൂറോളം നട തുറന്നിരിക്കുന്നതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തീർത്ഥാടകരെ പ്രവേശിപ്പിക്കാമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. 


Also read: നിയമസഭാ കൈയ്യാങ്കളി കേസിൽ മന്ത്രിമാർക്ക് ജാമ്യം അനുവദിച്ചു


എന്തായാലും ദേവസ്വം ബോർഡിന്റെ ആവശ്യം യോഗം പൂർണ്ണമായും  തള്ളികളഞ്ഞിട്ടില്ല.  സീസൺ ആരംഭിച്ചശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഭക്തരെ കൂടുതൽ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യം പരിഗണിക്കാം എന്നാണ് ദേവസ്വത്തെ അറിയിച്ചിരിക്കുന്നത്.  


തീർത്ഥാടനത്തിന് എത്തുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് (Covid19 negative) നിർബന്ധമാണ്.  കൂടാതെ പമ്പയിൽ ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും.  യോഗത്തിൽ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ദേവസ്വം ബോർഡിന്റെ പ്രസിഡന്റ്,  ആരോഗ്യ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 


Also read: Kerala gold scam: എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)