ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കും: കെ. മുരളീധരന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എംഎല്‍എ. കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്ന് എല്‍ഡിഎഫ് സ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എംഎല്‍എ. കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്ന് എല്‍ഡിഎഫ് സ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത് പാര്‍ട്ടിയുടെ ആകെ അഭിപ്രായമാണ്. ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കും. എന്നാല്‍
മത്സരിക്കുന്ന കാര്യം ഉമ്മന്‍ ചാണ്ടി തന്നെ തീരുമാനിക്കുമെന്നും, കൂടാതെ ഈ വിഷയത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്നവും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമായി മാറുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.