PV Anwar: ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെക്കണം, പിവി അൻവറിനെതിരെ പ്രതിപക്ഷം നിയമസഭയിൽ
ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ലെന്നും ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ അൻവർ എംഎല്‍എ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ (Nilambur MLA) പിവി അൻവർ (PV Anwar) തുടര്‍ച്ചയായി നിയമസഭയില്‍ (Assembly) ഹാജരാകാതിരിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം. ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതാണ് അന്‍വറിന് നല്ലതെന്ന് പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി.സതീശന്‍ പറഞ്ഞു.
അൻവർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തൊട്ടേ സ്ഥലത്തില്ലായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് ശേഷവും സ്ഥലത്ത് എത്തിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു. ഇത്തരത്തിൽ ആണെങ്കിൽ രാജിവെച്ച് പോകുന്നതാണ് നല്ലത്. ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ലെന്നും ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എംഎല്‍എ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.
പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ അഞ്ചു ദിവസം മാത്രമാണ് അന്‍വര്‍ സഭയിലെത്തിയത്. ഒരു അവധി അപേക്ഷ പോലും നല്‍കാതെയാണ് അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
എല്‍ഡിഎഫും (LDF) സര്‍ക്കാരും (Government) ഇക്കാര്യത്തില്‍ നിലപാട് വ്യക്താക്കണമെന്ന് പ്രതിപക്ഷം (Opposition) ആവശ്യപ്പെട്ടു. ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് മാറിനില്‍ക്കുന്നതെങ്കില്‍ മനസ്സിലാക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ അന്‍വറിനെതിരെ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സഭാചട്ടം പരിശോധിച്ച് പ്രതിപക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ (VD Satheeshan) അറിയിച്ചു. അവധി അപേക്ഷ നല്‍കാതെ 60 ദിവസം ഒരു അംഗം നിയമസഭയില്‍ എത്തിയില്ലെങ്കില്‍ അയാളെ അയോഗ്യനാക്കാമെന്നാണ് ഭരണഘടനയുടെ അനുച്ഛേദത്തില്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...