തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങിയ കോൺഗ്രസ്സ് (Congress) യാഥാർത്ഥ്യത്തിൽ ഒരു നാഥനില്ലാ കളരിയാണെന്ന് അണികൾ ഒന്നടങ്കം പറഞ്ഞു തുടങ്ങി കഴിഞ്ഞു. അതിനർഥം കെ.പി.സി.സിക്ക് കേരളത്തിൽ കാര്യമായതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് തന്നെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വരമാത്രമാക്കി കളഞ്ഞ പിണറായി (Pinarayi Vijayan) ഇഫ്ക്ടിനു മുന്നിൽ പിടിച്ച് നിൽക്കാൻ ചില അതികായൻമാർ കോൺഗ്രസ്സിന് ആവശ്യമുണ്ട്. അത് മുല്ലപ്പള്ളി രാമചന്ദ്രനെക്കൊണ്ട് മാത്രം നടപ്പാവുന്ന ഒന്നല്ല.


ALSO READ: Kerala Assembly Election 2021 Result Live: ക്യാപ്റ്റൻ നയിച്ചു, കേരളം ചുവന്നു... ഇടതിന് തുടർഭരണം


 

 

അങ്ങിനെ വന്നാൽ പേരുകൾ കെ.സുധാകരനിലേക്കും,വി.ഡി സതീശനിലേക്കും (Vd Satheeshan) തിരിയും അവർക്ക് മാത്രമെ തകർന്നടിഞ്ഞ പാർട്ടിക്ക് ജീവൻ നൽകാൻ കഴിയു എന്നതാണ് അണികളുടെ ഭാഷ്യം. ഒരർഥത്തിൽ അത് ശരിയുമാണ് അങ്ങിനെ വന്നാൽ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായും,കെ.സുധാകരൻ കെ.പി.സി.സിയുടെ തലപ്പത്തേക്കും വരും.


ടി.സിദ്ധിഖ്,ഷാഫി പറമ്പിൽ,പി.സി വിഷ്ണുനാഥ് തുടങ്ങി യുവ നിരയിൽപ്പെട്ടവരും കെ.മുരളീധരനും, മുതിർന്ന നേതാവും തൃപ്തികരമായ പ്രകടനം കാഴ്ചവെക്കുന്നതുമായ തിരുവഞ്ചൂരും കൂടി വരുമെന്ന് കരുതാം. പഴയ ഉമ്മൻ ചാണ്ടി പ്രഭാവം ഒരിടത്തും എത്തിക്കാനാവില്ലെന്ന് കേവലം 8000 വോട്ടിൻറെ ഭൂരിപക്ഷത്തോടെ ജനങ്ങൾ വ്യക്തമാക്കികൊടുത്തു.


ALSO READ: പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കും, നാളെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം


പുതിയ നേതൃനിര നിശ്ചയിക്കുന്ന വിധം  പ്രവർത്തനങ്ങൾ ആവിഷ്കരിച്ചാൽ കോൺഗ്രസ്സ് പഴയ പ്രതാപം തിരിച്ചു പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വി.എം സുധീരനെ തിരിച്ചു വിളിക്കണമെന്ന് പറയുന്ന നിരവധി പേർ ഇപ്പോഴും പാർട്ടിയിലുണ്ടെന്ന സത്യം കോൺഗ്രസ്സിനുള്ളിലെ പരസ്യമായ രഹസ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.