ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചു; ഗവർണറുടെ തുടർനടപടി നിർണായകം
Kerala Government: ഓർഡിനൻസ് ലഭിച്ചാൽ ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് സർക്കാരിന് ആശങ്ക ഉണ്ട്. ഓർഡിനൻസിൽ ഗവർണറുടെ തുടർനടപടി നിർണായകമാണ്.
തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്‍ഭവനിലേക്ക് അയച്ചു. ഓർഡിനൻസ് എത്തിയെന്ന് രാജ്ഭവൻ സ്ഥീരികരിച്ചു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണ്ണായകമാണ്. ഓർഡിനൻസ് ഇറക്കി രണ്ട് ദിവസത്തിന് ശേഷമാണ് രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഓർഡിനൻസ് ലഭിച്ചാൽ ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് സർക്കാരിന് ആശങ്ക ഉണ്ട്. ഓർഡിനൻസിൽ ഗവർണറുടെ തുടർനടപടി നിർണായകമാണ്.
ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ പോര് തുടരുന്നതിനിടെ ഗവർണർ ഇന്ന് ഡൽഹിയിലേക്ക് പോകും. ഓർഡിനൻസ് ഗവർണർ തടഞ്ഞുവയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്താൽ നിയമനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, നിയമസഭാ സമ്മേളനത്തിൽ നിന്നും സംസ്ഥാന ഭരണത്തിൽ നിന്നും ഗവർണറെ ഒഴിവാക്കാനുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ട്. വർഷാദ്യത്തിലെ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം നടത്തണമെന്നാണ് ചട്ടം. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനായി ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം ക്രിസ്മസിന് മുമ്പ് അവസാനിപ്പിക്കും. എന്നാൽ, അനിശ്ചിതമായി അവസാനിപ്പിക്കാതെ സമ്മേളനം ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോയി പുരാരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം. സഭാസമ്മേളനം തടരുകയാണെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സർക്കാരിന് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. അതിന്റെ ഭാഗമായാണ് ഈ നീക്കം. 1990ലെ നായനാർ ഭരണകാലത്തും ഇത്തരത്തിൽ നിയമസഭാ സമ്മേളനം ചേർന്നിരുന്നു. അന്ന് രാം ദുലാരി സിൻഹയായിരുന്നു ഗവർണർ. 1989 ഡിസംബറിൽ ആരംഭിച്ച സമ്മേളം അന്ന് അവസാനിച്ചത് 1990 ജനുവരി രണ്ടിനായിരുന്നു. അതേ നടപടി ക്രമം ഇവിടെയും നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...