ഗവർണർ-സർക്കാർ പോര് തുടരുന്നു​; ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ നീക്കം, ‍സമ്മേളനം ജനുവരിയിലും തുടർന്നേക്കും

Policy declaration: ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം അനിശ്ചിതമായി അവസാനിപ്പിക്കാതെ സമ്മേളനം ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോയി പുരാരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം.

Written by - രജീഷ് നരിക്കുനി | Edited by - Roniya Baby | Last Updated : Nov 12, 2022, 10:05 AM IST
  • സഭാസമ്മേളനം തടരുകയാണെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സർക്കാരിന് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ
  • 1990ലെ നായനാർ ഭരണകാലത്തും ഇത്തരത്തിൽ നിയമസഭാ സമ്മേളനം ചേർന്നിരുന്നു
  • 1989 ഡിസംബറിൽ ആരംഭിച്ച സമ്മേളം അന്ന് അവസാനിച്ചത് 1990 ജനുവരി രണ്ടിനായിരുന്നു
  • അതേ നടപടി ക്രമം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്
ഗവർണർ-സർക്കാർ പോര് തുടരുന്നു​; ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ നീക്കം, ‍സമ്മേളനം ജനുവരിയിലും തുടർന്നേക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ നിന്നും സംസ്ഥാന ഭരണത്തിൽ നിന്നും ഗവർണറെ ഒഴിവാക്കാനുള്ള നീക്കവുമായി സർക്കാർ. വർഷാദ്യത്തിലെ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം  നടത്തണമെന്നാണ് ചട്ടം. ​ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനായി ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം ക്രിസ്മസിന് മുമ്പ് അവസാനിപ്പിക്കും. എന്നാൽ, അനിശ്ചിതമായി അവസാനിപ്പിക്കാതെ സമ്മേളനം ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോയി പുരാരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം.

സഭാസമ്മേളനം തടരുകയാണെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം സർക്കാരിന് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. അതിന്റെ ഭാഗമായാണ് ഈ നീക്കം. 1990ലെ നായനാർ ഭരണകാലത്തും ഇത്തരത്തിൽ നിയമസഭാ സമ്മേളനം ചേർന്നിരുന്നു. അന്ന് രാം ദുലാരി സിൻഹയായിരുന്നു ഗവർണർ. 1989 ഡിസംബറിൽ ആരംഭിച്ച സമ്മേളം അന്ന് അവസാനിച്ചത് 1990 ജനുവരി രണ്ടിനായിരുന്നു. അതേ നടപടി ക്രമം ഇവിടെയും നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ALSO READ: Kerala Varsity Row : ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കാനുള്ള ഓർഡനൻസ് രാജ്ഭവനിലേക്ക് അയച്ചില്ല

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള ബില്ലുകൾ പാസാക്കാൻ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ അടുത്ത മന്ത്രിസഭ യോഗം ഗവർണറോട് ശുപാർശ ചെയ്യും. ഗവർണറെ സർവ്വകലാശാലകളുടെ വിസി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനായി കഴിഞ്ഞ മന്ത്രിസഭായോഗം പാസിക്കിയ ഓർഡിനൻസ് ഇതുവരെ രാജ്ഭവനിലേക്ക് അയച്ചിട്ടില്ല. ഉടൻ അയക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അതേ സമയം ഇന്ന് വൈകിട്ടോടെ ഗവർണർ ഡൽഹിയിലേക്ക് പോകും. ഓർഡിനൻസ് രാജ്ഭവനിൽ എത്തിയാൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഏറെ നിർണായകമാണ്. ഓർഡിനൻസ് രാഷ്ട്രപതി ഭവനിലേക്ക് ഗവർണർ അയക്കുകയാണെങ്കിൽ ഇതിനെ നിയമപരമായി നേരിടാനാകും സർക്കാർ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News