കൊല്ലം: കൊല്ലപ്പെട്ട കൊടും ഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്തെ ഇരവിപുരം പൊലീസാണ് കാര്‍ പിടിച്ചെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്‍റെ ഉടമയായ കൊല്ലം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്‌. 


സംഭവത്തിൽ പോലീസും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്.


മാത്രമല്ല, ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തില്‍ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നും കേരളത്തിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന വിവരം ലഭിച്ചതോടെ കനത്ത ജാഗ്രത നല്‍കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍.