അടൂർ: ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി കെഎൻ ബാല​ഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. ബജറ്റിൽ റബറിന്റെ താങ്ങുവിലയിൽ കൂട്ടിയ 10 രൂപ ധമന്ത്രിയുടെ അപ്പന് കൊണ്ടു കൊടുക്കട്ടെ എന്നാണ് പി സിയുെട പരമാർശം. ബാസ​ഗപാൽ നാണം കെട്ടവനാണെന്നും മന്ത്രിയോട് തനിക്ക് അരിശമാണ് വരുന്നതെന്നും പി സി ജോർജ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് അടൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടയിലാണ് പി സി ജോർജ് ബാല​ഗോപാലിനെ അധിക്ഷപിച്ച് കൊണ്ട് സംസാരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഡോ വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ല; പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി


കാശ് തന്നാൽ എ ബജറ്റ് ഇല്ലെങ്കിൽ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞത്. എന്തൊരു നാണം കെട്ടവനാണ് ഇയാൾ. റബറിന്റെ താങ്ങിവിലയായി കൂട്ടിയ 10 രൂപ അവന്റെ അപ്പന് കൊണ്ടു കൊടുക്കട്ടെ, കെ എം മാണി മന്ത്രിയായിരുന്ന കാലത്ത് 170 രൂപയാണ് റബറിന് തറവില പ്രഖ്യാപിച്ചിരുന്നത്. അവിടെയാണ് ഈ മന്ത്രി 10 രൂപ കൂട്ടിയിരിക്കുന്നതെന്നും മന്ത്രിയോട് തനിക്ക് അരിശമാണ് വരുന്നതെന്നുമാണ് പി സി പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 250 രൂപ റബറിന് തറവില നൽകാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാറാണ് ഇപ്പോള്‌ 10 ഉലുവാ നൽകുമെന്ന് പ്രഖ്യാപനം നടത്തിയതെന്നും പി സി ജോർജ് വിമർശിച്ചു. ദിവസങ്ങള്ക്കു മുന്പാണ് പിസി ജോർജിന്റെ കേരളജനപക്ഷം ബിജെപിയില് ലയിച്ചത്. പിസിയുടെ മകന് ഷോണ് ജോർജും ബിജെപിയില് ചേർന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.