Dr Vandana Murder Case: ഡോ വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ല; പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

High Court dismisses plea in Vandana Case: വന്ദനകൊലപാതകത്തിന്റെ കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ പൊലീസ് പ്രതി സന്ദീപ് കുമാറിന്റെ കേസ് ഷീറ്റ് സമർപ്പിച്ചുവെന്നും, പോലീസിന്റെ ഭാ​ഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചതായി കാണുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 03:01 PM IST
  • പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Dr Vandana Murder Case: ഡോ വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ല; പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ല. വന്ദനയുടെ പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വന്ദനകൊലപാതകത്തിന്റെ കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ പൊലീസ് പ്രതി സന്ദീപ് കുമാറിന്റെ കേസ് ഷീറ്റ് സമർപ്പിച്ചുവെന്നും, പോലീസിന്റെ ഭാ​ഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചതായി കാണുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

ALSO READ: കൂപ്പുകുത്തി സ്വര്‍ണം, ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില

സന്ദീപ് കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോയ പോലീസ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് എന്തെങ്കിലും വീഴ്ച്ച് സംഭവിച്ചു എന്നതിന് തെളിവില്ലെന്നും, പോലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നുവെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. 

കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ അതിദാരുണമായി കൊലപ്പെടുത്തിയത്.

മറ്റൊരു കേസിൽ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് അക്രമസക്തനാവുകയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും ആരോ​ഗ്യപ്രവർത്തകരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും വന്ദനയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സന്ദീപ് ഡോക്ടർ വന്ദനയെ സർജിക്കൽ കത്രിക ഉപയോ​ഗിച്ച് കുത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News