Poonjar: UDFനോടുള്ള നിലപാടില്‍ മയം വരുത്തി ജനപക്ഷം നേതാവ്  പി. സി. ജോർജ്  (P C George).


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍  സ്വതന്ത്രനിലപാട് ഉപേക്ഷിച്ചിരിക്കുന്ന  പി. സി. ജോർജ് എം.എൽ.എ.  UDFനോട്  മൃദുത്വം പാലിക്കുമ്പോള്‍ ഇടതുമുന്നണിയ്ക്കെതിരെ  (LDF)    രൂക്ഷവിമർശനമാണ് നടത്തുന്നത്. 


കഴിഞ്ഞ ദിവസം, നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട്  പി. സി. ജോർജ്   നടത്തിയ പരാമര്‍ശം തന്നെ ഇതിന് തെളിവാണ് . 


കേസില്‍  സ്‌പീക്കറും മന്ത്രിമാരും ശിക്ഷിക്കപ്പെട്ട് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് പി. സി ജോര്‍ജ് പറഞ്ഞിരുന്നു.  
2015ല്‍  കെ. എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തി നടന്ന  കൈയാങ്കളിയെ തുടര്‍ന്നുള‌ള കേസില്‍ ഉള്‍പ്പെട്ട  ശ്രീരാമകൃഷ്ണനും കെ.ടി ജലീലും ഇ.പി ജയരാജനും ഇന്ന് സ്‌പീക്കറും മന്ത്രിമാരുമായി.  നിയമസഭയുടെ അന്തസും ആഭിജാത്യവും കെടുത്തുന്ന നടപടിയാണ് അന്ന് അവിടെയുണ്ടായത്.  ഇവര്‍  ശിക്ഷിക്കപ്പെട്ട് കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും ഇവര്‍  ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും പി. സി. ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. 


ഒപ്പം, ജോസ് കെ. മാണി (Jose K Mani)യെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. നിയമസഭയില്‍ കൈയാങ്കളി നടന്നത് എന്തിനാണെന്ന് ചര്‍ച്ച ചെയ്യുമ്പോള്‍  ജോസ്  കെ. മാണിയുടെ മുഖം വികൃതമാകുമെന്നും പി. സി ജോര്‍ജ് പറഞ്ഞിരുന്നു. 


അതേസമയം, പി സിയുടെ നിലപാട് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.  തദ്ദേശ തിരഞ്ഞെടുപ്പ്  ലക്ഷ്യമിട്ടാണ്  പി. സി. ജോർജ്   UDFമായി മൃദു സമീപനം പുറത്തെടുത്തിരിയ്ക്കുന്നത് എന്നാണ് വിലയിരുത്തല്‍.  


Also read: Kerala Congress: പി ജെ ജോസഫിനെതിരെ കരുക്കള്‍ നീക്കി Jose K Mani,അയോഗ്യരാക്കാൻ സ്പീക്കർക്ക് പരാതി


എന്നാല്‍, യുഡിഎഫുമായി   ജനപക്ഷം മുന്നണി പ്രവേശനം ഇതുവരെ  ചർച്ചയായില്ല എങ്കിലും  കോണ്‍ഗ്രസ്‌ നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടക്കുന്നതായാണ്  സൂചനകള്‍.  പി. സി. ജോർജിന്‍റെ കടുത്ത വിമര്‍ശകരായ ജോസ് കെ മാണി വിഭാഗം  യുഡിഎഫ് മുന്നണിക്ക് പുറത്തായതും പി സിയുടെ  വരവ് എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.


Aso read: പി സി ജോർജിന്‍റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിൽ ചേർന്നു


തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കുമെന്നും സൂചനയുണ്ട്.