കൊച്ചി: UAE കോൺസുലേറ്റ് സ്വർണക്കടത്ത് കേസി(Gold Smuggling Case)ൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു. ശിവശങ്കറിന്റെ  ഇതുവരെയുള്ള  മൊഴികളുടെ  വിശ്വാസ്യത ചോദ്യം ചെയ്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടൻറ് പി വേണുഗോപാൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കറിന്റെ തൊട്ടു മുൻപിലിരുന്നാണ് വേണുഗോപാൽ വിശ്വാസ്യത ചോദ്യം ചെയ്‌തത്‌. കേസിൽ ശിവശങ്കറി(M Shivashankar)ന്‌ നേരിട്ടുള്ള  ഇടപെടലുകൾ വേണുഗോപാൽ ഇഡിയോട് വെളിപ്പെടുത്തി. ഇതോടെ കേസിൽ വേണുഗോപാലിനെ കേസിൽ സാക്ഷിയായ്ക്കാണെന്നുള്ള സാധ്യതകൾ കൂടി. 


ALSO READ || തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല, പി സി ജോര്‍ജിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി


ആദ്യമായി തന്റെ വീട്ടിലെത്തിയ ശിവശങ്കറിന്റെയും  സ്വപ്നയുടെയും കയ്യിൽ 34 ലക്ഷം രൂപ ഉണ്ടായിരുന്നതായും ശിവശങ്കറിന്റെ നിർദേശപ്രകാരമാണ്  പണം സംയുക്ത ഉടമസ്ഥതയിലുള്ള  ലോക്കറിൽ സൂക്ഷിച്ചതെന്നും വേണുഗോപാൽ  മൊഴി നൽകി. 


പിന്നീട് പല തവണ തന്റെ പേരിൽ നിന്നും ലോക്കർ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശിവശങ്കർ തയാറായില്ലെന്നും വേണുഗോപാൽ പറഞ്ഞു.  ഇതിനിടെ അഡീ.പ്രവൈറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ശിവശങ്കറിനൊപ്പം ഇരുത്തി  ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം ഫലം കണ്ടില്ല. കൊറോണ രോഗ ബാധിതനാണെന്നു ഇ ഡിയെ അറിയിച്ച  രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവായി.