കോട്ടയം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മു​റു​കു​ന്നു... 


COMMERCIAL BREAK
SCROLL TO CONTINUE READING

പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം ന​ല്‍​കാ​മെ​ന്ന് യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നഭിപ്രായപ്പെട്ട പി.​ജെ. ജോ​സ​ഫ് ചി​ഹ്നം ന​ല്‍​കി​ല്ലെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ അം​ഗീ​ക​രി​ച്ച​തെ​ന്നും പറഞ്ഞു.


പാ​ലാ​യു​ടെ ചി​ഹ്നം മാ​ണി സാ​റാ​ണെ​ന്ന് പ​റ​ഞ്ഞ​വ​ര്‍ എ​ന്തി​നാ​ണ് "ര​ണ്ടി​ല"​യ്ക്കാ​യി വാ​ശി​പി​ടി​ക്കു​ന്ന​തെന്നും പി.​ജെ. ജോ​സ​ഫ് ചോദിച്ചു. 


ജോ​സ് കെ. ​മാ​ണി​യു​ടെ നീ​ക്ക​ങ്ങ​ള്‍ ദു​രു​ഹ​മാ​ണെ​ന്നു പറഞ്ഞ പി. ജെ. ജോസഫ്‌, സു​ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്കുമെന്നും എന്നാല്‍, യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ജോ​സ​ഫി​നെ ര​ണ്ടി​ല ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.


തിരഞ്ഞെടുപ്പ് പത്രിക സൂക്ഷ്മപരിശോധന വേളയിലും ഇരു ഗ്രൂപ്പുകളും തമ്മില്‍ കൊമ്പുകോര്‍ത്തു. 


ജോസ് ടോമിന്‍റെ പത്രിക തള്ളണമെന്ന് സൂക്ഷമ പരിശോധന അവസാനഘട്ടത്തിലെത്തി നില്‍ക്കേ ജോസഫ്‌ പക്ഷം ആവശ്യപ്പെട്ടു. സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ പത്രികയിലുണ്ടെന്നും ജോസ് ടോ൦ സമര്‍പ്പിച്ച രണ്ട് പത്രികകളിലും കോളങ്ങള്‍ ഒഴിച്ചിട്ടതും കേസിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കാത്തതും നിയമവിരുദ്ധമാണെന്നതുള്‍പ്പെടെ നിരവധി പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫ്‌ പക്ഷം വാദമുന്നയിച്ചത്. 


ടോം ജോസിന്‍റെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കോട്ടയം ജില്ലാ കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ അഭിപ്രായം ഉള്‍പ്പെടെ ആരായുന്നതായാണ് സൂചന.