പാലാ: പാലാ നിയോജകമണ്ഡലത്തില്‍ ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാവില്ല. അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന ചിഹ്നം "കൈതച്ചക്ക"യാണ്. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക തള്ളിയതോടെയാണ് രണ്ടില ചിഹ്നമില്ലാതെ ജോസിനു മത്സരിക്കേണ്ടി വന്നത്.


കൈതച്ചക്ക മധുരമുള്ളതാണെന്നും സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്നും ജോസ് ടോം പ്രതികരിച്ചു. കെ. എം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നത്. ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 


അതേസമയം, 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ "രണ്ടില" ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. 


തന്നെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന് പി. ജെ. ജോസഫ് നിലപാടെടുക്കുകയായിരുന്നു. ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരിക്കാന്‍ വേണ്ടി ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി വര്‍ക്കി൦ഗ് ചെയര്‍മാനായ ജോസഫിനാണെന്ന് വരണാധികാരി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ നിലപാട് ജോസഫിന് അനുകൂലമാവുകയായിരുന്നു. 


മണ്ഡലത്തില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 


സെ​പ്റ്റം​ബ​ര്‍ 23-നാ​ണ് പാ​ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തിര​ഞ്ഞെ​ടു​പ്പ്. സെ​പ്റ്റം​ബ​ര്‍ 27ന് ​വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും.