ഇനി ഡിജിറ്റൽ സവാരി: പാലക്കാട്ടെ ആദ്യ ഡിജിറ്റൽ ഒാട്ടോ സ്റ്റാൻഡ്
കാര്യം കേന്ദ്ര സർക്കാരിന്റെ കൂടെ ശ്രദ്ധയിൽപ്പെട്ടതോടെ അഭിനന്ദനങ്ങളും എത്തി.
പാലക്കാട് : കേരളത്തിലെ ആദ്യ ഡിജിറ്റൽ ഓട്ടോ സ്റ്റാൻഡ് പാലക്കാട് പ്രവർത്തനം തുടങ്ങി തപാൽ വകുപ്പിൻെ കൂടെ സഹകരണത്തിലാണ് യാത്രകൾക്ക് ഡിജിറ്റൽ സംവിധാനം വഴി പണം നൽകാനുള്ള സംവിധാനവുമായി സ്റ്റാൻഡ് ആരംഭിച്ചത്. കാര്യം കേന്ദ്ര സർക്കാരിന്റെ കൂടെ ശ്രദ്ധയിൽപ്പെട്ടതോടെ അഭിനന്ദനങ്ങളും എത്തി. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ട്വിറ്ററിൽ ഒാട്ടോ ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. സ്മാർട്ട് ഒാട്ടോ ഡ്രൈവർമാരെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
Also Read:കോവാക്സിൻ ആദ്യം ഉപയോഗിക്കില്ല-എയിംസ് മേധാവി
കേരളത്തിലെ ആദ്യ സ്മാർട്ട് ഓട്ടോ ഡ്രൈവർമാർ നടത്തിയിരിക്കുന്നത് അഭിനന്ദനാർഹമായ നീക്കമാണെന്നും ഇത് എല്ലാവർക്കും മാതൃകയാക്കാമെന്നും അദേഹം പറഞ്ഞു. പഴമ്പാലക്കോട് ഓട്ടോ സ്റ്റാൻഡിലെ 10 ഓട്ടോകളിലാണ് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ഓട്ടോക്കൂലി നൽകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. തപാൽ വകുപ്പിന്റെ(Postal Department) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്
Also Read:സ്വപ്നം യഥാർത്ഥ്യമാക്കി Unni Mukundan; സ്വന്തമാക്കിയത് 23 ലക്ഷത്തിന്റെ Ducati
ഓട്ടോറിക്ഷകളിൽ ഒട്ടിച്ച ക്യൂ ആർ കോഡ് മൊബൈൽ ഫോൺ വഴി സ്‌കാൻ ചെയ്തു യാത്രക്കാർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കൈമാറാം. ഇന്ത്യൻ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഓട്ടോ ഡ്രൈവർമാർ ഡൗൺലോഡ് ചെയ്യേണ്ടത്. യാത്രക്കാർക്ക് ചില്ലറ അടക്കമുള്ള പണം കൈയ്യിൽ കരുതാതെ യാത്ര ചെയ്യാമെന്നുള്ളതാണ് ഈ പദ്ധതിയുടെ ഗുണം. ഓട്ടോ ഡ്രൈവർമാരുടെ പടം അടക്കം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് കേന്ദ്രമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. Delhi അടക്കം എല്ലാ മെട്രോ നഗരങ്ങളിലും ഡിജിറ്റൽ പണമിടപാടുകൾ നേരത്തെ തന്നെ സജീവമായിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് ഇതിന് അൽപ്പം പിന്നോക്കാവസ്ഥയുള്ളത് താമസിക്കാതെ ഇത്തരം സൗകര്യങ്ങൾ കേരളത്തിലും സുലഭമായി ലഭ്യമാക്കാനാണ് തപാൽ വകുപ്പും ഒരുങ്ങുന്നത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy