ന്യൂഡൽഹി: വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ ഉപയോഗത്തിൽ വ്യക്തത വരുത്തി എയിംസ് മേധാവി. ഭാരത് ബോയോ ടെക്കിന്റെ കോവാക്സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ ആയിരിക്കും വരും ദിവസങ്ങളിൽ നൽകുകയെന്നും ഭാരത് ബയോടെക്കിൻറെ കോവാക്സിൻ തൽക്കാലം ബാക്കപ്പ് എന്ന നിലയിൽ സൂക്ഷിക്കും. രോഗ വ്യാപന തോതിൽ മാറ്റമുണ്ടാവുകയോ, കൂടുകയോ,കുറയുകയോ ചെയ്താലായിരിക്കും കോവാക്സിൻ ഉപയോഗിക്കുക- ഗുലേറിയ പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്ന് കോടി ആളുകളിലായിരിക്കും വാക്സിൻ കുത്തിവെക്കുക.
Also Read:വാക്സിനുകൾ 110% സുരക്ഷിതം: DCGI
ആദ്യത്തെ എട്ടുമാസം മുൻനിര കോവിഡ് പോരാളികൾക്കായിരിക്കും വാക്സിൻ നൽകുക ആരോഗ്യ പ്രവർത്തകരടക്കം ഉള്ളവരായിരിക്കും ഇതിൽ ഉൾപ്പെടുന്നത്. കോവിഷീൽഡിൻറെ(Covishield) അഞ്ച് കോടി ഡോസുകൾ വിതരണത്തിന് തയാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.വാക്സിൻറെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുകയെന്നും ഗുലേറിയ പറഞ്ഞു.
സമ്പൂർണ്ണ തദ്ദേശീയ വാക്സിനാണ് കോവാസിൻ കോവാക്സിൻ (Covaxin)പൂർണ്ണമായും തദ്ദേശീയമാണ്. ഭാരത് ബയോടെക് ആണ് ഈ വാക്സിൻ രൂപീകരിച്ചത്. ഈ വാക്സിൻ ഹൈദരാബാദ് ലാബിൽ തയ്യാറാക്കിയിട്ടുണ്ട്. അതേസമയം കോവിഷീൽഡ് ഓക്സ്ഫോർഡ്-അസ്ട്രാജെനെക്കെയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് (Serum Institute) ഇന്ത്യയിൽ നിർമ്മിക്കുന്നത്.
Also Read: കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: രാജ്യത്ത് പക്ഷിപ്പനി
അതിനിടയിൽ കോവാക്സിന് അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വിമർശനവുമായി ശശി തരൂർ(Sasi Tarur) എംപിയും രംഗത്തെത്തി. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകും മുൻപ് വാക്സിന് അനുമതി നൽകിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നും തരൂർ പറഞ്ഞു. പരീക്ഷണം പൂർത്തിയാക്കിയ ഓക്സ്ഫഡ് വാക്സിൻ കോവിഷീൽഡുമായി മുന്നോട്ടുപോകാമെന്നും തരൂർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണു ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു തന്നെ ഭാരത് ബയോടെക്(Bharat Biotech) അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഇവരുടെ ക്ലിനിക്കൽ പരീക്ഷണം ഉൾപ്പെടെ വിവരങ്ങൾ പരിശോധിച്ച ശേഷം വാക്സിൻ ഉപയോഗത്തിന് ശുപാർശ ചെയ്യുകയായിരുന്നു
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy