കൊച്ചി:പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കി.പൂജപ്പുരയിലെ വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്‍റെ ഓഫീസില്‍ ഹജരാകുന്നതിനാണ് നോട്ടീസില്‍ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച്ച അനുമതി നല്‍കിയിരുന്നു.കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.


പാലാരിവട്ടം അഴിമതിക്കേസിന്റെ അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണ് വിജിലന്‍സ് നടപടി. കേസില്‍ മുന്‍ മന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സ് തീരുമാനമെടുക്കുക.


അതേസമയം ഇബ്രാഹീം കുഞ്ഞുമായി ബന്ധമുള്ള പത്രസ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെ കൊച്ചിയിലെ ഓഫീസില്‍വച്ച് വിജിലന്‍സ് ചോദ്യംചെയ്തിരുന്നു.നോട്ട് നിരോധന കാലത്ത് മാധ്യമ സ്ഥാപനത്തിലേക്ക് പത്തുകോടി രൂപ വന്നുവെന്ന് പറയപ്പെടുന്ന വിഷയത്തിലാണ് വിജിലന്‍സ് ചോദ്യം ചെയ്തത്.