Pathanamthitta: പമ്പ അണക്കെട്ടിൻ്റെ (Pampa dam) രണ്ട് ഷട്ടറുകൾ തുറന്നു. സെക്കൻ്റിൽ 25 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടുന്നത്. ഉച്ചയ്ക്ക് 12ന് ശേഷമാണ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങിയത്. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ (Thriveni) വെള്ളം എത്തുകയുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടര്‍ ഡോ ദിവ്യ എസ്. അയ്യർ പറഞ്ഞു. പമ്പനദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ശബരിമല തീര്‍ഥാടകര്‍ നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടർ പറഞ്ഞു.


Also Read: Pamba Dam | പമ്പ ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍


അതേസമയം ശബരിമലയിൽ തീർത്ഥാടകർക്ക് (Sabarimala pilgrims) ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ശബരിമലയിലേക്കുള്ള തീർത്ഥാടനം നിരോധിച്ചത്. 


Also Read: Sabarimala | ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി; തീരുമാനം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ (Heavy Rain) തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ (Bay of Bengal) രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.