തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെ പൊലീസ് (Police) മർദിച്ചതായി പരാതി. കാട്ടാക്കട യോ​ഗീശ്വര സ്വാമിക് ക്ഷേത്രത്തിന് സമീപം ഇരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചെന്നാണ് പരാതി. പ്ലസ് വൺ വിദ്യാർഥികളായ നാല് പേരെ ഓൺലൈൻ ക്ലാസിൽ (Online class) ഒരുമിച്ച് പങ്കെടുക്കുന്നതിനിടെ പൊലീസ് മർദിച്ചെന്നാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഞ്ചാവ് ഉപയോ​ഗിക്കുന്നവരാണോയെന്നും ലഹരി ഉപയോ​ഗിക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നും വിദ്യാർഥികൾ (Students) പറയുന്നു. കേബിൾ ഉപയോ​ഗിച്ചാണ് മർദിച്ചത്. അയൽവാസി നൽകിയ പരാതിയിലാണ് പൊലീസ് മർദനമെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇവരെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. കാട്ടക്കട സിഐയുടെ കൂടെ വന്ന പൊലീസുകാരാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.


ALSO READ: സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന പരാതി; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകി കോടതി


സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ബാലാവകാശ കമ്മീഷൻ (Child rights commission) അറിയിച്ചു. വിദ്യാർഥികളെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തി ശാസിച്ചതായും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ വിദ്യാർഥികൾ ലഹരി ഉപയോ​ഗിച്ചെന്നും ഇത് ചോദ്യം ചെയ്തതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.


വിദ്യാർഥികളുടെ മേൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർഥികളെ മർദിക്കുകയായിരുന്നു. തുടർന്ന് ജീപ്പിൽ കയറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി മർദിച്ചതായും വിദ്യാർഥികൾ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.