Poonjar: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയെ (Second Pinarayi Vijayan Government) വിമർശിച്ച് പിസി ജോർജ് രംഗത്തെത്തി. ഉള്ളിയെറിഞ്ഞ്  പെരുന്തച്ചൻ എന്ന് കുറിച്ച് പെരുന്തച്ചൻ ചിത്രത്തിലെ ഒരു ദൃശ്യവുമാണ് പിസി ജോർജ് ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയത് ഇതിനോടൊഅകം തന്നെ വൻ വിമർശനം ഉയർന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING


തനിക്ക് മുകളിൽ വളർന്ന തന്റെ മകനെ ഉള്ളിയെറിഞ്ഞ് പെരുന്തച്ചൻ കൊന്നുവെന്നാണ് പെരുന്തച്ചന്റെ കഥ പറയുന്നത്. ഇതിന് സമാനമായി ആണ് പിണറായിയുടെ മന്ത്രിസഭയിലും സംഭവിച്ചതെന്ന് സൂചിപ്പിച്ച് കൊണ്ടാണ് പിസി ജോർജ് തന്റെ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. 


ALSO READ: Pinarayi 2.0: ക്യാപ്റ്റൻ പിണറായി വിജയൻറെ പുതിയ ടീമിലെ അംഗങ്ങൾ ആരൊക്കെ?


ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ  കെകെ ശൈലജ (KK Shailaja) ഉണ്ടാകില്ലെന്ന് തീരുമാനിച്ചത്. രണ്ടാം മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആണ്.  തൃത്താലയിൽ ജയിച്ച എംബി രാജേഷ് നിയമസഭാ സ്‌പീക്കർ ആകും.


ആർ ബിന്ദുവും വീണ ജോർജും മന്ത്രിസഭയിൽ സിപിഎമ്മിന്റെ  വനിത സാന്നിധ്യം. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തും. ഇവരെ കൂടാതെ നേമത്ത് നിന്നും ജയിച്ച വി ശിവൻക്കുട്ടിയും, കെ രാധാകൃഷ്‌ണനും മന്ത്രിമാരാകും.


ALSO READ: Pinarayi മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ആഞ്ഞടിച്ച് Parvathy Thiruvothu


അതിനോടൊപ്പം തന്നെ പി രാജീവ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ, സജി ചെറിയാൻ, വിഎൻ വാസവൻ വി അബ്‌ദു റഹ്മാൻ എന്നിവരും മന്ത്രി സ്ഥാനത്തേക്ക് എത്തും. രണ്ടാം പിണറായി വിജയൻ സർക്കാർ ( Pinarayi Vijayan) 20-ാം തിയതി വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ് ചെയ്‌ത്‌ അധികാരം ഏൽക്കുന്നത്.


ALSO READ: Breaking: പാർട്ടി തീരുമാനം അംഗീകരിക്കുന്നു; രണ്ട് വരിയിൽ ഒതുക്കി KK Shailaja യുടെ പ്രതികരണം


ഇതിന് മുമ്പ് പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാമാങ്കമായി നടത്തണോയെന്ന് ചോദിച്ച് കൊണ്ടും പിസി ജോർജ് (PC George) രംഗത്തെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങുകൾ വളരെ ലളിതമായി മാത്രം നടത്തണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടിരുന്നു. ഈ അവസത്തിൽ സർക്കാർ അധികാരത്തിൽ എത്തേണ്ടത് അത്യാവശ്യമാണെങ്കിലും മുന്കരുതലുകളോടെ മാത്രം ചടങ്ങുകൾ നടത്തണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക