Pinarayi മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ആഞ്ഞടിച്ച് Parvathy Thiruvothu

കേരളത്തിൽ കോവിഡ് രോഗബാധ കുറയാത്ത സാഹചര്യത്തിൽ 500 പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത് വളരെ തെറ്റായ ഒരു തീരുമാനമാണെന്ന് പാർവതി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 18, 2021, 02:57 PM IST
  • ഈ തീരുമാനം വളരെയധികം ഞെട്ടിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് പാർവതി തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.
  • കേരളത്തിൽ കോവിഡ് രോഗബാധ കുറയാത്ത സാഹചര്യത്തിൽ 500 പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത് വളരെ തെറ്റായ ഒരു തീരുമാനമാണെന്ന് പാർവതി പറഞ്ഞു.
  • കൂടാതെ സത്യപ്രതിജ്ഞ ചടങ്ങ് ഓൺലൈനായി സംഘടിപ്പിച്ച് കേരളം മാതൃകയാവണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
  • രണ്ടാം പിണറായി വിജയൻ സർക്കാർ 20-ാം തിയതി വ്യാഴാഴ്ച സത്യപ്രതിജ്ഞ് ചെയ്തി അധികാരം ഏൽക്കുന്നത്.
Pinarayi മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ആഞ്ഞടിച്ച് Parvathy Thiruvothu

Thiruvananthapuram: പിണറായി വിജയൻറെ (Pinarayi Vijayan) രണ്ടാം മന്ത്രിസഭയുടെ 500 പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ആഞ്ഞടിച്ച് കൊണ്ട് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu) രംഗത്തെത്തി. കോവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ  മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും വളരെ ഉത്തരവാദിത്വപരമായി ആണ് പെരുമാറിയിരുന്നതെന്നും എന്നാൽ ഈ തീരുമാനം വളരെയധികം ഞെട്ടിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് പാർവതി തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.

കേരളത്തിൽ കോവിഡ് (Covid 19)  റോഗ്‌ദബാധ കുറയാത്ത സാഹചര്യത്തിൽ 500 പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത് വളരെ തെറ്റായ ഒരു തീരുമാനമാണെന്ന് പാർവതി പറഞ്ഞു. കൂടാതെ സത്യപ്രതിജ്ഞ ചടങ്ങ് ഓൺലൈനായി സംഘടിപ്പിച്ച് കേരളം മാതൃകയാവണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: Breaking: KK Shailaja രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ല

രണ്ടാം പിണറായി വിജയൻ സർക്കാർ (Second Pinarayi Vijayan Government) 20-ാം തിയതി വ്യാഴാഴ്ച സത്യപ്രതിജ്ഞ് ചെയ്തി അധികാരം ഏൽക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ (Oath Ceremony) 500 പേർ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ALSO READ: കല്യാണം എന്ന് എഴുതിയാൽ 20 പേർ,സത്യപ്രതിജ്‌ഞയാകുമ്പോൾ 750 പേർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് മൂന്നരക്കാണ് ചടങ്ങ്. പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ നടത്തി അധികാരം ഏൽക്കും.

1000 പേർക്കുള്ള ഇരിപ്പിടം സൗകര്യം ഉറപ്പാക്കും. 500 പേർക്കാണ് പ്രവേശന അനുമതി. എല്ലാവർക്കും പ്രേവശന അനുമതി നിർബന്ധമാണ്. വേദിയും ചടങ്ങിലെ മറ്റ് സൗകര്യം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഒരുക്കുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

ALSO READ: Pinarayi 2.0 : സത്യപ്രതിജ്ഞ 20ന്, 500 പേർ പങ്കെടുക്കും, 500 വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പരിപാടിയിൽ സംബന്ധുക്കുന്നവർ രണ്ട് മാസ്കുകൾ നിർബന്ധമാണ്. പരിപാടിക്ക് സംബന്ധിക്കുവാൻ ദൂരത്ത് നിന്ന് വരുന്നവർക്ക് യാത്ര പാസ് നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ശൈലജ ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃത്താലയിൽ ജയിച്ച എംബി രാജേഷ് നിയമസഭാ സ്‌പീക്കർ ആയേക്കും. ആർ ബിന്ദുവും വീണ ജോർജും മന്ത്രിസഭയിൽ സിപിഎമ്മിന്റെ  വനിത സാന്നിധ്യം ആയിരിക്കാൻ സാധ്യത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News