THiruvananthapuram : വർധിപ്പിച്ച പത്രപ്രവർത്തക പെൻഷൻ കഴിയും വേഗം അനുവദിച്ചു തരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ നൽകിയിരുന്ന ഫെസ്റ്റിവൽ അലവൻസും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസ് ക്ലബ് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എസ്.ആർ. ശക്തിധരൻ ഉദ്ഘാടനം ചെയ്തു.. വർക്കിംഗ് പ്രസിഡണ്ട് കെ. ജനാർദ്ദനനൻ നായർ, ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷറഫ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രസിഡണ്ട് കെ.പി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്. രാജശേഖരൻ പിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ എൻ.ശങ്കരൻ കുട്ടി കണക്കും അവതരിപ്പിച്ചു.


ALSO READ: Mullaperiyar Dam| സാമൂഹിക മാധ്യമങ്ങൾ നിറഞ്ഞ് മുല്ലപ്പെരിയാർ ഹാഷ്ടാഗ്,പങ്കുവെച്ചവരിൽ പ്രമുഖരും


സംഘടനയുടെ പുതിയ ജില്ലാ ഭാരവാഹികളായി കെ.പി. രവീന്ദ്രനാഥ് (പ്രസിഡണ്ട് ), എസ്. രാജശേഖരൻ പിള്ള (സെക്രട്ടറി ), എൻ.ശങ്കരൻ കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 2020 ലെ സമഗ്ര സംഭാവനയ്ക്ക്  കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകി ആദരിച്ച യൂണിയൻ മെമ്പർ കെ.ആർ. മല്ലികയെ സമ്മേളനത്തിൽ ആദരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.