Covid19: പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം, ഇത്രയും കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
ട്രഷറികളിൽ നേരിട്ട് എത്താൻ കഴിയാത്ത പെൻഷൻകാർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിക്കുകയാണെങ്കിൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid19) രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സർക്കാരൊരുങ്ങുന്നു. ഇതിൻറെ ഭാഗമായി മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
മേയ് 3-ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ (1) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.
ALSO READ: Covid വ്യാപനം അതിതീവ്രം; ആശങ്കയിൽ സംസ്ഥാനം, ഏറ്റവും കൂടുതൽ ക്ലസ്റ്ററുകൾ കോഴിക്കോട്
മേയ് 4ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിൽ (2) അവസാനിക്കുന്ന പെൻഷൻകാർക്കും (Pension) ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ മൂന്നിൽ (3) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം നടക്കും.
5ന് രാവിലെ പി.ടി.എസ്.ബി (Savings) അക്കൗണ്ട് നമ്പർ നാലിൽ (4) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക്‌ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ അഞ്ചിൽ (5) അവസാനിക്കുന്ന പെൻഷൻകാർക്കും 6ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ആറിൽ (6) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഏഴിൽ (7) അവസാനിക്കുന്ന പെൻഷൻകാർക്കും 7ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ എട്ടിൽ (8) അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒമ്പതിൽ (9) അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.
ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലർ കൗണ്ടറുകൾക്ക് സമീപം പരമാവധി 5 പേരെ മാത്രമേ അനുവദിക്കൂ. വരി നിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എല്ലാ ഇടപാടുകാരും ഉറപ്പു വരുത്തണം.
ALSO READ:Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
ട്രഷറികളിൽ നേരിട്ട് എത്താൻ കഴിയാത്ത പെൻഷൻകാർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിക്കുകയാണെങ്കിൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണം ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...