Road Accident: കാറുകൾ കൂട്ടിയിടിച്ച് മാണി സി.കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം മരിച്ചു
Road Accident: രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
കോട്ടയം: Road Accident: എംഎൽഎ മാണി സി കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം രാഹുൽ ജോബി വാഹനാപകടത്തിൽ മരിച്ചു. സംഭവം നടന്നത് രാത്രി 12:30 ഓടെയായിരുന്നു. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഏറ്റുമാനൂരിൽ വച്ച് മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന ബന്ധു പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം
ഈ ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുന്ന വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം ഉണ്ടായത്. രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ രാഹുൽ എത്തുന്ന ഭാഗത്താണ് ഇടിയേറ്റത്. ഉടൻ തന്നെ ഗുരുതരമായി പെരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിരുന്നു, അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: ശുക്ര സംക്രമണം സൃഷ്ടിക്കും മാളവ്യ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!
പോലീസ് തലപ്പത്ത് അഴിച്ചു പണി; സ്പർജൻ കുമാർ ദക്ഷിണ മേഖല ഐജി; ഹർഷിത അട്ടല്ലൂരി വിജിലൻസിൽ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാറിന് ദക്ഷിണമേഖല ഐ.ജി ആയി പുതിയ നിയമനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി.എച്ച്.നാഗരാജു തിരുവനന്തപുരം കമ്മിഷണറാകും. പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ആയിരിക്കും. രാജ്പാൽ മീണ കോഴിക്കോടും കമ്മിഷണറാകും.
Also Read: Jupiter Transit 2023: പുതുവർഷത്തിൽ വ്യാഴം സൃഷ്ടിക്കും വിപരീത രാജയോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!
അതേസമയം അഞ്ച് ഐ.ജിമാർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. ടി വിക്രമിനെ സൈബർ സുരക്ഷാ വിഭാഗം എഡിജിപിയായി നിയമിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ (സംസ്ഥാന പോലീസ് അക്കാദമി ഡയറക്ടർ), എച്ച്.വെങ്കിടേഷ് (ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി), അശോക് യാദവ് എന്നിവരെയും എഡിജിപിമാരായി ഉയർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...