New Delhi : ന്യൂനപക്ഷ വിദ്യാർഥികളുടെ  സ്കോളര്‍ഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. സ്കോളര്ഷിപ്പിലെ അനുപാതം റദ്ദാക്കിയത് നിരവധി വിദ്യാർഥികളെ ബാധിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് ഹർജ്ജി നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൈനോററ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് സ്കോളര്‍ഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യൂനപക്ഷസ്കോളർഷിപ്പിൽ നേരത്തേ മുസ്ലിങ്ങൾക്ക് (Muslim) ലഭിച്ചിരുന്ന അതേ അവകാശം തന്നെ ഇപ്പോഴും ലഭിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എംപി അബൂബക്കർ മുസ്ല്യാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.


ALSO READ: Minority scholarship: കാന്തപുരം എപി അബൂബക്കർ മുസലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സർക്കാർ സമീപിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങൾക്ക് ലഭിക്കുന്ന അവകാശം കുറഞ്ഞു പോകുന്നു എന്ന ചർച്ച സജീവമാണെന്നും കാന്തപുരം പറഞ്ഞിരുന്നു.



ALSO READ: Minority Scholarship: മുഖ്യമന്ത്രിയുടേത് ഏകപക്ഷീയ നിലപാട്, മുസ്ലിം സമുദായത്തിന് മുറിവേറ്റെന്നും സാദിഖലി തങ്ങൾ


അതേസമയം കേരളത്തിലെ വിവിധ മുസ്ലിം സംഘടകൾ ഉൾപ്പെടുന്ന സാച്ചർ ഇന്ന് സെക്രെട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തുന്നതെങ്കിലും പ്രധാന ആവശ്യം ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം തിരിക്കെ കൊണ്ട് വരണമെന്നാണ്.



ALSO READ: Minority Scholarship: സർക്കാർ നിലപാട് ശരിയാണെന്ന് പാലോളി മുഹമ്മദ് കുട്ടി


ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നല്കണമെന്നും നിയമമ നിർമ്മാണം നടത്തണെമെന്നും മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ധർണ്ണ നടത്തിയ ശേഷം മുസ്ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.