Minority Scholarship: സർക്കാർ നിലപാട് ശരിയാണെന്ന് പാലോളി മുഹമ്മദ് കുട്ടി

സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഉത്തരവ് ഇറക്കിയത് യുഡിഎഫ് സർക്കാരാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 08:35 PM IST
  • എല്ലാ ജില്ലകളിലും നേരത്തെ അറിയിച്ച് സന്ദർശനം നടത്തി ആളുകളുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും കേട്ടു
  • പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്, വിദ്യാഭ്യാസത്തിലെ പോരായ്മയാണെന്ന് കണ്ടു
  • കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവരുടെ അവസ്ഥയും പരിതാപകരമാണ്
  • ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്
Minority Scholarship: സർക്കാർ നിലപാട് ശരിയാണെന്ന് പാലോളി മുഹമ്മദ് കുട്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാർ നിലപാട് ശരിയാണെന്ന് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി. പാലോളി കമ്മിറ്റിയിൽ (Paloli Committee) എല്ലാ വിഭാ​ഗത്തിലും ഉള്ള ആളുകൾ ഉണ്ടായിരുന്നു. എല്ലാ വിഭാ​ഗത്തിന്റെയും അഭിപ്രായങ്ങൾ കേട്ടശേഷമാണ് സ്കോളർഷിപ്പ് അനുപാതം നിശ്ചയിച്ചത്. സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഉത്തരവ് ഇറക്കിയത് യുഡിഎഫ് സർക്കാരാണെന്നും (UDF Government) പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

എല്ലാ ജില്ലകളിലും നേരത്തെ അറിയിച്ച് സന്ദർശനം നടത്തി ആളുകളുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും കേട്ടു. പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്, വിദ്യാഭ്യാസത്തിലെ പോരായ്മയാണെന്ന് കണ്ടു. കേരളത്തിലെ സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം സർക്കാരല്ലല്ലോ, അത് കൊണ്ട് കൂടിയാണ് മറ്റ് പിന്നോക്കക്കാർക്ക് കൂടി ആനുകൂല്യം നൽകാൻ ശുപാർശ ചെയ്തതെന്ന് പാലോളി വ്യക്തമാക്കി.

ALSO READ: Minority scholarship: അനുപാതം പുനക്രമീകരിക്കാൻ Cabinet തീരുമാനം

യുഡിഎഫിന്റെ ഭരണകാലത്ത് ആരും 80:20 അനുപാതത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. മുസ്ലിം ലീ​ഗിന്റേത് (Muslim league) രാഷ്ട്രീയ ആരോപണം മാത്രമാണ് 20 ശതമാനം മറ്റുള്ളവർക്ക് കൊടുത്തുവെന്നതാണ് ചിലർ അപരാധമായി കാണുന്നത്. സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ അപ്രസക്തമായെന്ന് പറയുന്നത് പൊള്ളത്തരമാണ്.

കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവരുടെ അവസ്ഥയും പരിതാപകരമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി (Chief Minister) പറഞ്ഞത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പിശകുണ്ടായോ എന്ന് പരിശോധിക്കും. സാഹചര്യം പരിഗണിച്ചാണ് മറ്റ് സമുദായങ്ങളെയും ഉള്‍പ്പെടുത്തിയതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News