Minority scholarship: കാന്തപുരം എപി അബൂബക്കർ മുസലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സർക്കാർ സമീപിക്കണമെന്നും കാന്തപുരം

Written by - Zee Malayalam News Desk | Last Updated : Jul 25, 2021, 08:21 PM IST
  • മുസ്ലിങ്ങൾക്ക് ലഭിക്കുന്ന അവകാശം കുറഞ്ഞു പോകുന്നു എന്ന ചർച്ച സജീവമാണ്
  • ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം
  • സർക്കാർ മേൽക്കോടതിയെ സമീപിക്കണം
  • നേരത്തേയുള്ള ആനുകൂല്യങ്ങൾ കുറഞ്ഞ് പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം വ്യക്തമാക്കി
Minority scholarship: കാന്തപുരം എപി അബൂബക്കർ മുസലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് എപി അബൂബക്കർ മുസലിയാർ മുഖ്യമന്ത്രി (Chief minister) പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷസ്കോളർഷിപ്പിൽ നേരത്തേ മുസ്ലിങ്ങൾക്ക് (Muslim) ലഭിച്ചിരുന്ന അതേ അവകാശം തന്നെ ഇപ്പോഴും ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ വ്യക്തമാക്കി.

ന്യൂനപക്ഷസ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സർക്കാർ സമീപിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയതായും കാന്തപുരം വ്യക്തമാക്കി. മുസ്ലിങ്ങൾക്ക് ലഭിക്കുന്ന അവകാശം കുറഞ്ഞു പോകുന്നു എന്ന ചർച്ച സജീവമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം പറഞ്ഞു.

ALSO READ: Minority Scholarship: മുഖ്യമന്ത്രിയുടേത് ഏകപക്ഷീയ നിലപാട്, മുസ്ലിം സമുദായത്തിന് മുറിവേറ്റെന്നും സാദിഖലി തങ്ങൾ

ഇക്കാര്യത്തിൽ സർക്കാർ (Government) അടിയന്തരമായി ഇടപെടണം. സർക്കാർ മേൽക്കോടതിയെ സമീപിക്കണം. നേരത്തേയുള്ള ആനുകൂല്യങ്ങൾ കുറഞ്ഞ് പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം വ്യക്തമാക്കി. ആനുകൂല്യങ്ങൾ എക്കാലവും നിലനിൽക്കാനുള്ള നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും കാന്തപുരം അറിയിച്ചു.

അതേസമയം, ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം സംഘടനകൾ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ചിരി ക്കുകയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീ​ഗിന്റെ (Muslim league) നേത‍‍ൃത്വത്തിൽ സച്ചാർ സംരക്ഷണ സമിതി രൂപീകരിച്ചു. കാന്തപുരം എപി വിഭാ​ഗം ഒഴികെ 12 സംഘടനകൾ മുസ്ലിംലീ​ഗ് വിളിച്ച യോ​ഗത്തിൽ പങ്കെടുത്തു. ഓ​ഗസ്റ്റ് മൂന്നിന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും മുസ്ലിം സംഘടനകൾ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News