തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ സമരത്തിലേക്ക്. ഈ മാസം 13ന് സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റർ ഓഫീസിന് മുമ്പിൽ പെട്രോൾ പമ്പുടമകൾ ധർണ്ണ നടത്തും. സംസ്ഥാനത്ത് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയിലായി മൂവായിരത്തോളം പൊതുമേഖല പെട്രോൾ പമ്പുകളാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ പമ്പുകളുടെ കടന്നു വരവോടെ പ്രതിസന്ധിയിലായ ഇവ പലതും അടച്ചു പൂട്ടലിൻ്റെ വക്കിലാണ്. ന്യായമായ ആവശ്യങ്ങൾ അംഗീകരിയ്ക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് പെട്രോൾ പമ്പുകൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പമ്പുകളിൽ നടക്കുന്ന ആക്രമണങ്ങൾ തടയാൻ തക്കതായ നടപടികൾ സ്വീകരിക്കുക, ⁠ട്രേഡ് ലൈസൻസ് സുഗമമായി പുതുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക, ⁠മാനദണ്ഡങ്ങൾ പാലിക്കാതെ തുടങ്ങുന്ന പുതിയ പമ്പുകൾക്ക് എൻ ഒ സി അനുവദിക്കരുത്, ഒ എം സി ഓഫീസർമാരുടെ അനാവശ്യമായ സമ്മർദ്ദം ഒഴിവാക്കി കച്ചവടം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക, ⁠നികുതി വെട്ടിച്ച് നടക്കുന്ന ഡീസൽ കള്ളക്കടത്ത് തടയുക, ഏഴ് വർഷത്തിലേറെയായി തടഞ്ഞു വെച്ചിരിക്കുന്ന ഡീലർ കമ്മീഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂൺ 13ന് എറണാകുളം സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റർ ഓഫീസിന് മുമ്പിൽ പെട്രോൾ പമ്പുടമകൾ ധർണ്ണ നടത്തുന്നത്. 


ALSO READ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽ


ധർണ്ണ സി.ഐ.ടി.യു ജനറൽ സെക്രട്ടറി ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് പമ്പുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് സഫ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോൾ പമ്പുടമകൾ മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, റവന്യു വകുപ്പ് മന്ത്രി, സിവിൽ സപ്ലെയ്സ് മന്ത്രി, ചീഫ് സെക്രട്ടറി, കളക്ടർമാർ എന്നിവർക്ക് കത്ത് നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.