)
പുളിക്കീഴ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആര്‍ട്ടിസ്റ്റും സുഹൃത്തുക്കളും ഉൾപ്പെടെ നാലുപേർ പിടിയിൽ.
എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായ ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ്, പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിന് സഹായംചെയ്ത മണിമല ചേനപ്പാടി കാരക്കുന്നേൽ അനന്തു എസ്. നായർ, പള്ളിക്കുന്നിൽ സച്ചിൻ, വേലുപറമ്പിൽ അനീഷ് ടി.ബെന്നി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. മാത്രമല്ല പലപ്പോഴായി പെൺകുട്ടിയുടെ 10 പവനോളം സ്വർണവും ഇയാൾ തട്ടിയെടുത്തിരുന്നു.
ബുധനാഴ്ച രാവിലെ മാന്നാറിൽ നിന്ന് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോകുകയും തുടർന്ന് പെൺകുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തതിനെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പുളിക്കീഴ് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിൽനിന്നാണ് പെൺകുട്ടിയെയും അഭിനവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്നു പേരേക്കുറിച്ചുള്ള വിവരം ലഭിച്ചത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.