Pinarayi 2.0: ക്യാപ്റ്റൻ പിണറായി വിജയൻറെ പുതിയ ടീമിലെ അംഗങ്ങൾ ആരൊക്കെ?
അവസാനം നിമിഷം വരെ മുൻ കേരളം ആരോഗ്യ മന്ത്രി കെകെ ശൈലജ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പട്ടിക പുറത്ത് വിട്ടപ്പോൾ കെകെ ശൈലജ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു.
Thiruvananthapuram: പിണറായി വിജയന്റെ (Pinarayi Vijayan) രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരുടെ അന്തിമ പട്ടിക പുറത്തിറക്കിയപ്പോൾ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. അവസാനം നിമിഷം വരെ മുൻ കേരളം ആരോഗ്യ മന്ത്രി കെകെ ശൈലജ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പട്ടിക പുറത്ത് വിട്ടപ്പോൾ കെകെ ശൈലജ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ ഇവരൊക്കെയാണ്:
1 .പിണറായി വിജയൻ
2. എം.വി ഗോവിന്ദൻ മാസ്റ്റർ
3. കെ. രാധാകൃഷ്ണൻ
4.പി. രാജീവ്
5. കെ. എൻ ബാലഗോപാൽ
6. വി. എൻ. വാസവൻ
7. വീണാ ജോർജ്
8. വി. ശിവൻകുട്ടി
9. സജി ചെറിയാൻ
10. വി. അബ്ദുൾ റഹ്മാൻ
11. മുഹമ്മദ് റിയാസ്
12. ആർ. ബിന്ദു
13. പി. പ്രസാദ്
14. കെ.രാജൻ
15. ചിഞ്ചുറാണി
16. ജി. ആർ. അനിൽ
17. ആൻ്റണി രാജു
18. കെ. കൃഷ്ണൻകുട്ടി
19. എ.കെ ശശീന്ദ്രൻ
20. അഹമ്മദ് ദേവർ കോവിൽ
21. റോഷി അഗസ്റ്റിൻ
മന്ത്രിസഭയിൽ സ്‌പീക്കറായി സിപിഎമ്മിന്റെ എംബി രാജേഷും (MB Rajesh) ഡെപ്യുട്ടി സ്‌പീക്കറായി സിപിഐയുടെ ചിറ്റയം ഗോപകുമാറും സ്ഥാനമേൽക്കും. കെകെ ശൈലജ ടീച്ചർ പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രണ്ട് വരിയിൽ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്.
ALSO READ: മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന്; CPM സെക്രട്ടേറിയറ്റും CPI നിർവാഹക സമിതിയും ചേരും
എന്നാൽ ഇതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയും (Sitaram Yechury) പിബി അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്ത് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിച്ചത്.
ALSO READ: Pinarayi മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ആഞ്ഞടിച്ച് Parvathy Thiruvothu
സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വിഭജനം പൂർത്തിയായത്. രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും. ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും ആദ്യ ടേം, തുടർന്ന് കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നിവ രണ്ടാം ടേമിലും മന്ത്രിസ്ഥാനം വഹിക്കുമെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy