കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.കൊച്ചിൻ റിഫൈനറി പരിസരത്ത് നടക്കുന്ന പരിപാടിയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം മുൻ നിർത്തി നിയന്ത്രണങ്ങളുമുണ്ട്. വിവിധ പരിപാടികൾക്കൊപ്പം ബിജെപിയുടെ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചക്ക് കൊച്ചി നേവൽ ബേസിൽ എത്തുന്ന മോദി(Narendra Modi) ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. തുടർന്ന് അമ്പലമേട് വി.എച്ച്‌.എസ്.‌ഇ സ്കൂൾ ഗ്രൗണ്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പിഡിപി പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി. കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്ബസിലെ പുതിയ മന്ദിരം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.


ALSO READ: Kerala Assembly Election 2021: പട..പട...പാർട്ടി മാറിയവർ പ്രമുഖർ,പ്രബലർ


ചെന്നൈയിൽ(Chennai) നിന്നും വിമാനമാർഗം എത്തുന്ന പ്രധാനമന്ത്രി വിവിധ പൊതുപരിപാടികൾക്കായി രണ്ടു മണിക്കൂറാകും കേരളത്തിൽ ചെലവഴിക്കുക. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ബി.ജെ.പി നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും. കോർ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14നു കൊച്ചിയിലെത്താൻ ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.


ALSO READ: Kerala Assembly Election 2021: കൊറോണ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.