തിരുവനന്തപുരം: സൂര്യനുദിച്ച് അസ്തമിക്കുമ്പോഴേക്കും കൊടിമാറ്റിക്കെട്ടുന്ന പാർട്ടി സ്വിച്ചിങ്ങ് തിയറികൾ അഥവ മുന്നണിമാറ്റ മഹാമഹങ്ങൾ, കേരളത്തിനും ഇൗ മണ്ണിന്റെ രാഷ്ട്രീയത്തിനും പുതിയതല്ല.കാര്യമൊന്നുമില്ലെങ്കിലും ഇൗ പാർട്ടി ഞങ്ങൾക്ക് മടുത്തുവെന്ന് തോന്നിയാൽ കിട്ടുന്ന പാർട്ടിക്ക് മുദ്രാവാക്യം വിളിക്കുന്ന അതേ ടീംസ് തന്നെ ചാടിക്കളിക്കുന്ന കൊച്ചുരാമൻമാരായി കാലം കഴിക്കുന്നതും ഇവിടെയാണ്.
ഒടുവിൽ നിൽക്കകള്ളിയില്ലാതെ സ്വന്തമായൊരു മുന്നണി എന്ന സ്വപ്നത്തിലേക്ക് കൂപ്പുകുത്തിയവർ എത്രെയന്നോ. ഒരു രാജ്യമായി പ്രഖ്യാപിക്കാനൊരുങ്ങിയവർ പോലുമുണ്ട് കേരള രാഷ്ട്രീയത്തിനെ നാണംകെടുത്തിയും,പ്രതിസന്ധിയിലാക്കിയും ഇൗ മുന്നണി മാറ്റങ്ങൾ എല്ലാക്കാലത്തും തുടർന്നു കൊണ്ടേയിരിക്കുന്നു. ജോസ് മോൻ വന്നപ്പോൾ,പോവാൻ നിൽക്കുന്ന കാപ്പനെ പോലെ എന്നൊരു പ്രയോഗത്തിൽ നിന്ന് മറുവിളിക്കായി കാതോർക്കുന്നു എൻ.സി.പി(NCP) എന്ന പിളരുന്ന സത്യത്തിലേക്ക് കേരളം നടന്നു നീങ്ങുകയാണ്. അങ്ങനെ ചിലരെക്കുറിച്ചാണ് ഇവിടെ
ആർ.സെൽവരാജ്
നെയ്യാറ്റിൻകര എം.എൽ.എ ആയിരുന്ന ആർ.സെൽവരാജ് സി.പി.എമ്മിലായിരുന്നു(LDF) 2006-ൽ പാറശ്ശാലയിൽ നിന്നും 2011-ൽ നെയ്യാറ്റിൻകരയിൽ നിന്നും 6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഇദ്ദേഹം സി.പി.എമ്മുമായുണ്ടാ. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2012 മാർച്ച് 9-ന് നിയമ സഭാംഗത്വവും പാർട്ടി സ്ഥാനങ്ങളും രാജി വെയ്ക്കുകയും തുടർന്ന് 2012 ജൂൺ 2-ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. എന്നാൽ 2016-ൽ സി.പി,എമ്മിന്റെ കെ.അൻസലനോട് തോറ്റു.
പി.സി ജോർജ്
യു.ഡി.എഫിലും,എൽ.ഡി.എഫിലും(LDF) മാറി മാറി നിന്ന് ഒടുവിൽ ഒന്നിലും പറ്റാതെ സ്വന്തമായി കേരള ജനപക്ഷം എന്ന മുന്നണി തന്നെ ഉണ്ടാക്കിയയാളാണ് പി.സി ജോർജ്. എട്ട് തവണ മത്സരിച്ചപ്പോൾ പരാജയമറിഞ്ഞത് ഒരിക്കൽ മാത്രം.1977-ലെ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ വി.ജെ ജോസഫിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനൊടുവിൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. ജോസഫ് ഗ്രൂപ്പിൽ ചേർന്ന് പാർട്ടിയുടെ ലീഡർ സ്ഥാനം വഹിച്ചു. തുടർന്ന് ആ പാർട്ടിയിൽ നിന്ന് മാറി കേരള കോൺഗ്രസ് (സെക്യുലർ) രൂപീകരിച്ചു. ആ സമയത്ത് എൽ.ഡി.എഫിൽ അംഗമായിരുന്നു. പിന്നീട് സെക്യുലർ പാർട്ടി കേരള കോൺഗ്രസ് എമ്മിൽ ലയിച്ച് യു.ഡി.എഫ്. അംഗമായി. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളിക്കൊണ്ട് വിജയിച്ചു. 2017-ൽ അദ്ദേഹം കേരള ജനപക്ഷം എന്ന പാർട്ടിക്ക് രൂപം നൽകി
ജോസ്.കെ മാണി
അന്തരിച്ച മുൻ കേരളാ കോൺഗ്രസ്സ് നേതാവ് കെ.എം മാണിയുടെ മകൻ. മാണിയുടെ മരണത്തോടെ പാർട്ടിയെ മെച്ചപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജോസഫ് ഗ്രൂപ്പിന്റെ കൊഴിഞ്ഞു പോക്കോടെ പാർട്ടിയിലെ പ്രബലത്വം നഷ്ടമായി.2016-ൽ 34 വർഷം അംഗമായി തുടർന്ന യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് (എം.) വീണ്ടും യു.ഡി.എഫ്ൽ ചേരാൻ സമ്മതിച്ചതിനെ തുടർന്ന് 2018 ജൂണിൽ യു.ഡി.എഫ്(UDF) ൻ്റെ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിൽ ചേർന്നതിനെ തുടർന്ന് 2021 ജനുവരി 09ന് രാജ്യസഭ അംഗത്വം രാജിവച്ചു.
ALSO READ: KSRTC A/C ലോ ഫ്ലോർ ബസുകൾക്കും അന്തർസംസ്ഥാന ബസുകൾക്കും 30 % നിരക്കിളവ് കൊണ്ട് വരുന്നു
പി.ജെ ജോസഫ്
.1970 ൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം എം.എൽ.എ. ആയി തുടർന്നു. ഒൻപത് വട്ടം എം എൽ എ യും ഏഴു തവണ മന്ത്രിയുമായിരുന്നു പി ജെ ജോസഫ്(PJ Joseph). കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. മാണി ആയി ഭിന്നത ഉണ്ടായതിനെ തുടർന്ന് 1979-ൽ കേരള കോൺഗ്രസ് (ജോസഫ്) എന്ന പേരിൽ സ്വന്തം പാർട്ടി രൂപികരിച്ചു. 1989 വരെ ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന പി ജെ ജോസഫ് പിന്നീട് ഇടതു പക്ഷത്തേയ്ക്ക് പോയി. 1991 മുതൽ പി ജെ ജോസഫ് ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. അവസാനം 23 വർഷത്തിനു ശേഷം 2010-ൽ പി.ജെ.ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. നിലവിൽ കേരളാ കോൺഗ്രസ്സ്(ജോസഫ് വിഭാഗം) എന്ന നിലയിൽ യു.ഡി.എഫിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.