ഇടുക്കി: കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനൊന്നു കിലോ ഉണക്ക കഞ്ചാവുമായി മാങ്കുളം ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസിനെയാണ് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.


കഞ്ചാവിന്‍റെ മണം പുറത്തു വരാത്ത രീതിയില്‍ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച് പൊതികളാക്കിയശേഷം പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 


ഒരു കിലോ കഞ്ചാവിന് ഇരുപതിനായിരം രൂപയാണ് വില ഈടാക്കിയിരുന്നത്. പ്രതിക്ക് കഞ്ചാവ് എത്തിക്കുന്ന രണ്ട് പേരെക്കുറിച്ച് എക്‌സൈസ് സംഘം അന്വേഷണം നടത്തുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.