കൊച്ചി: സരിത എസ്.നായരുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കേസെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ വിഷയത്തിലാണ് സർക്കാരിന്‍റെ നടപടിയെന്നും കൺവീനർ ചൂണ്ടിക്കാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടുമെന്നും, രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും ബെന്നി ബെഹനാന്‍ കൊച്ചിയില്‍ അഭിപ്രായപ്പെട്ടു.


ശബരിമല, പ്രളയം ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.


ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി കേരള സര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു.