News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിൽ ആണ് ഇന്ന് പുലർച്ചെ ചികിത്സയിലിരിക്കെ മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സനിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു കെ.എസ്.ഇ.ബി അധികൃതർ വീട്ടിലെത്തിയപ്പോളായിരുന്നു ഇയാൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ധർമ്മജന് പിന്നാലെ പിഷാരടിയും; കോൺഗ്രസിന്റെ മൃദു സ്വഭാവം തനിക്കിഷ്ടമെന്ന് Ramesh Pisharody
നടൻ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പിഷാരടി പറഞ്ഞത് കോൺഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായത് എന്നാണ്. മാത്രമല്ല കോൺഗ്രസിൽ തനിക്ക് കംഫർട്ടബിൾ ആയ നേതാക്കളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
WTO യുടെ മേധാവിയായി ഡോ. എൻഗോസി ഒകോൻജോ- ഇവേലയെ തിരഞ്ഞെടുത്തു. ഇൗ പദവിയിലെത്തുന്ന ആദ്യവനിതയും, ആഫ്രിക്കൻ വംശജയുമാണ് ഇവല. നൈജീരിയൻ സാമ്പത്തിക ശാസ്ത്രഞ്ജയായ അവർ 25 വർഷത്തോശം ലോകബാങ്കിലായിരുന്നു പ്രവർത്തിച്ചിരുന്നത്. നൈജീരിയയുടെ ധനമന്ത്രിയായും ഇവേല പ്രവർത്തിച്ചുണ്ട്. മാർച്ച് ഒന്നിനായിരിക്കും ഒകാൻജോ സ്ഥാനമേറ്റെടുത്ത് പ്രവർത്തനം ആരംഭിക്കുകെയന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.
അധ്യാപക നിയമനത്തിൽ മന്ത്രി KT Jaleel നെതിരെ ഗവർണർക്ക് വീണ്ടും പരാതി
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും പരാതി. ചട്ടം മറികടന്ന് അധ്യാപക നിയമനത്തിൽ ഇടപെട്ടുവെന്നാണ് മന്ത്രിയ്‌ക്കെതിരെയുള്ള പരാതി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ അദ്ധ്യാപകന്റെ പഠന വകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് നിർദ്ദേശം നൽകിയത് ചട്ടലംഘമാണെന്നാണ് ഉയരുന്ന ആരോപണം.
UPയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട്‍ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പിടിയില്‍, ഇവരുടെ പക്കല്‍നിന്നും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...