Ngozi Okonjo-Iweala: WTO യുടെ ആദ്യ വനിതാ മേധാവി, ഡൊണാൾഡ് ട്രംപ് നിയമിക്കാൻ എതിർത്ത ആഫ്രിക്കൻ വംശജ വിശേഷണങ്ങൾ ഏറെ

മാർച്ച്‌ ഒന്നിനായിരിക്കും ഒകാൻജോ സ്ഥാനമേറ്റെടുത്ത് പ്രവർത്തനം ആരംഭിക്കുകെയന്ന് ഒൗദ്യോ​ഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 17, 2021, 10:16 AM IST
  • കഴിഞ്ഞ ദിവസമാണ് ഒകോൻജോയെ ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തത്. ഇതിനായി പ്രത്യേക വെർച്വൽ മീറ്റിംഗും നടത്തിയിരുന്നു.
  • നേരത്തെ ഒകോൻജോ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ എതിർത്തിരുന്നു.
  • 2025 ഓഗസ്റ്റ് 31 വരെയാണ് ഒകോൻജോയുടെ കാലാവധി.
Ngozi Okonjo-Iweala: WTO യുടെ ആദ്യ വനിതാ മേധാവി, ഡൊണാൾഡ് ട്രംപ് നിയമിക്കാൻ എതിർത്ത ആഫ്രിക്കൻ വംശജ വിശേഷണങ്ങൾ ഏറെ

ജനീവ: WTO യുടെ മേധാവിയായി ഡോ. എൻഗോസി ഒകോൻജോ- ഇവേലയെ തിരഞ്ഞെടുത്തു. ഇൗ പദവിയിലെത്തുന്ന ആദ്യവനിതയും, ആഫ്രിക്കൻ വംശജയുമാണ് ഇവല. നൈജീരിയൻ സാമ്പത്തിക ശാസ്ത്രഞ്ജയായ അവർ 25 വർഷത്തോശം ലോകബാങ്കിലായിരുന്നു പ്രവർത്തിച്ചിരുന്നത്. നൈജീരിയയുടെ ധനമന്ത്രിയായും ഇവേല പ്രവർത്തിച്ചുണ്ട്. മാർച്ച്‌ ഒന്നിനായിരിക്കും ഒകാൻജോ സ്ഥാനമേറ്റെടുത്ത് പ്രവർത്തനം ആരംഭിക്കുകെയന്ന് ഒൗദ്യോ​ഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒകോൻജോയെ  ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തത്. ഇതിനായി പ്രത്യേക വെർച്വൽ മീറ്റിംഗും നടത്തിയിരുന്നു. നേരത്തെ ഒകോൻജോ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെ മുൻ യു.എസ്(America) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ എതിർത്തിരുന്നു. 2025 ഓഗസ്റ്റ് 31 വരെയാണ് ഒകോൻജോയുടെ കാലാവധി. സംഘടനയുടെ നിയമാവലി പ്രകാരം ഡയറക്ടർ ജനറലിന്റെ കാലാവധി നീട്ടാനും സാധിക്കും. യു.എസ്.ചൈന സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ ഇവേലയുടെ തീരുമനങ്ങൾ ശ്രദ്ധേയമായിരിക്കും.

ALSO READ: ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍

വ്യാപാര നിയമങ്ങൾ പരിഷ്‌കരിക്കുക,രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകൾ കൂടുതൽ ദൃഢമാക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒകോൻജോയെ കാത്തിരിക്കുന്നത്. ഇന്ത്യാ ചൈന വ്യാപാര കരാറുകളും ഇവേല ഇടപെടുമോ എന്നും ശ്രദ്ധിക്കേണ്ടതാണ്. അതിർത്തി തർക്കത്തെ തുടർന്ന് ചൈനയിൽ(China) നിന്നുള്ള ഇറക്കുമതിക്കടക്കം ഇന്ത്യ നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

 ALSO READ: Myanmar സൈനിക അട്ടിമറി: Aung San Suu Kyiയോട് സംസാരിക്കണമെന്ന US ന്റെ ആവശ്യം Myanmar തള്ളി

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ . 1948 ജനുവരി 1-ന് രൂപവത്കരിച്ച ​ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന(Wto) ആയി മാറിയത്.153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News